-->
ഇടുക്കി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇടുക്കി താലൂക്ക് ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ ഡി.സി.സി പ്രസിഡന്റിന് പരുക്കേറ്റ സംഭവത്തില്‍ വ്യാപക പ്രതിഷേധം.
സംഘര്‍ഷത്തിനിടെ പോലീസ് പിടിച്ച് തള്ളിയ തിനെ തുടര്‍ന്ന് ഓടയില്‍ വീണ് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന് തലയ്‌ക്ക് പരുക്കേറ്റു.
ഇന്നലെ രാവിലെ 11നാണ് സംഭവം. യോഗം ആരംഭിക്കുന്നതിനുമുമ്പ് പ്രകടനം പോലീസ് തടഞ്ഞതിനെതുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
ഓടയില്‍ വീണ അദ്ദേഹത്തെ ഉടന്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്‌ധ ചികിത്സയ്‌ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കുറ്റക്കാരായ പോലീസ് ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെറുതോണിയില്‍ സംസ്‌ഥാന പാത ഉപരോധിച്ചു. തുടര്‍ന്ന് എ.എസ്.പി ഇമ്മാനുവല്‍ പോള്‍ ഉപരോധവേദിയിലെത്തി ഡീന്‍ കുര്യാക്കോസ് എം.പിയുമായി സംസാരിച്ചു.
കുറ്റക്കാരായ പോലീസുകാരുടെ പേരില്‍ ഉടന്‍ തന്നെ നടപടി എടുക്കുമെന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നു ഉപരോധ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു.
ഇതിനിടെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ ജില്ലയിലാകെ ശക്‌തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തിയത്. പോലീസിന്റെ മര്‍ദനമേറ്റാണ് പരുക്കേറ്റതെന്ന് പരാതിയുണ്ട്. മര്‍ദനത്തിന് നേതൃത്വം നല്‍കിയ പോലീസുകാരന്‍ യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ സര്‍വീസില്‍ ഉണ്ടാകില്ലെന്ന് ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴി മുന്നറിയിപ്പ് നല്‍കി.
ഡി.സി.സി പ്രസിഡന്റിനെ ആശുപത്രിയിലേക്ക് മാറ്റിയശേഷം നടന്ന യോഗം ഡീന്‍ കുര്യാക്കോസ് എം.പി ഉദ്‌ഘാടനം ചെയ്‌തു.
ജില്ലാ യു.ഡി.എഫ്. ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ഇടു ക്കി കലക്‌ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും.
ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യൂവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെക്ക് മാറ്റി.
നേതാക്കളായഎ.കെ. മണി, ഇ.എം. ആഗസ്‌തി,റോയ് കെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാര്‍, എ. പി.ഉസ്‌മാന്‍, സേനാപതിവേണു, ജോര്‍ജ് ജോസഫ് പടവന്‍, എം.ഡി.അര്‍ജുനന്‍,ജി. മുനിയാണ്ടി, ഡി. കുമാര്‍, സിറിയക് തോമസ്, ടി.എസ്.സിദ്ദിഖ്, മിനി സാബു, ജോസ് അഗസ്‌റ്റിന്‍,അനീഷ് ജോര്‍ജ്, സി. പി.സലിം, ജോബി തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു.