-->
ചെറുതോണി: നൂറുകണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ച് താലൂക്ക് ഓഫീസിനു മുന്നില്‍ എത്തിയപ്പോള്‍ ബാരിക്കേഡിനു പകരം നിലയുറപ്പിച്ച പോലീസ് പ്രവര്‍ത്തകരെ തടഞ്ഞപ്പോള്‍ സംഘര്‍ഷം ഉണ്ടാകുകയായിരുന്നു.
ഇതിനി ടെയാണ് സി.പി. മാത്യു ഉള്‍പ്പെടെ നേതാള്‍ക്കെതിരെ പോലീസ് തിരിഞ്ഞത്. പോലീസിന്റെ തള്ളലില്‍ സി.പി. മാത്യു ഓടയിലേയ്‌ക്ക് വീണു. ഉടനേ പ്രവര്‍ത്തകര്‍അദ്ദേഹത്തെ കോരിയെടുത്തു മെഡിക്കല്‍ കോളജില്‍ എത്തിച്ചു.
ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ധര്‍ണ ഡീന്‍ കുര്യാക്കോസ് എം.പി ഉദ്‌ഘാടനം ചെയ്‌തു. ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണക്കൊള്ളയ്‌ക്കു മൗനാനുവാദം നല്‍കിയ മുഖ്യമന്ത്രി, പ്രതികള്‍ക്കു സ്വാഭാവികജാമ്യം ലഭിക്കുന്നതിനായി കുറ്റപത്രം താമസിപ്പിക്കാനും നിര്‍ദേശിച്ചതായി ഡീന്‍ കുര്യാക്കോസ് എം.പി ആരോപിച്ചു. അയ്യപ്പന്റെ സ്വര്‍ണപ്പാളികള്‍
കട്ടുക്കൊണ്ടുപോയി വിറ്റത് ആര്‍ക്കാണ്? എത്ര കോടി രൂപയ്‌ക്കാണു വിറ്റത്?, ആരാണു വാങ്ങിയത്?, ഇതൊന്നും ഇതുവരേയും കണ്ടെത്തിയിട്ടില്ല. സ്വര്‍ണപ്പാളിയെ ചെമ്പുപാളിയാക്കി മാറ്റിയ എ.പത്മകുമാറും കൂട്ടരും ജയിലിലാണ്. അവരെ സി.പി.എമ്മും സര്‍ക്കാരും രക്ഷിക്കുമ്പോള്‍ ഇനിയും ജനങ്ങള്‍ ശക്‌തിയായി പ്രതികരിക്കു മെന്നു ഡീന്‍ കൂട്ടിച്ചേര്‍ത്തു.
നേതാക്കളായ എ.കെ. മണി, ഇ.എം.ആഗസ്‌തി,റോയ് കെ പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാര്‍, എ. പി.ഉസ്‌മാന്‍, സേനാപതി വേണു, ജോര്‍ജ് ജോസഫ് പടവന്‍, എം.ഡി.അര്‍ജുനന്‍, ജി. മുനിയാണ്ടി, ഡി. കുമാര്‍, സിറിയക് തോമസ്, ടി.എസ്.സിദ്ദിഖ്, മിനി സാബു, ജോസ് അഗസ്‌റ്റിന്‍,അനീഷ് ജോര്‍ജ്, സി. പി.സലിം, ജോബി തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു. താലൂക്കിലെ സമരപരിപാടി അവസാനിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെറുതോണി ജംഗ്‌ഷനിലെത്തി ഡീന്‍ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. ഫ്രാന്‍സിസ് അറയ്‌ക്കപ്പറമ്പില്‍, ടോണി തോമസ്, പി.എ. സജി, സി. നെല്‍സന്‍, മനോജ് കോക്കാട്, എന്‍. മണിമേഖല, മിനി പ്രിന്‍സ്, ആന്‍സി ജയിംസ്, എന്‍. പുരുഷോത്തമന്‍, പി.കെ. ചന്ദ്രശേഖരന്‍, ജയ്‌സന്‍ കെ ആന്റണി, ടി.ജെ. പീറ്റര്‍, ശാന്തി രമേശ്,
ഷിബിലി സാഹിബ്, റോബിന്‍ കാരയ്‌ക്കാട്, തോമസ് മൈക്കിള്‍, സി. എസ്. യശോധരന്‍, ജോര്‍ജ് കൂറുമ്പുറം, ജോര്‍ജ് തോമസ്, രാജാ മാട്ടുക്കാരന്‍, ടോമി പാലയ്‌ക്കല്‍, പി.ഡി.ജോസഫ് സാന്ദ്രാമോള്‍ ജിന്നി, ആന്‍സി തോമസ് തുടങ്ങിയവര്‍ റോഡ് ഉപരോധത്തിനു നേതൃത്വം നല്‍കി.