Saturday, March 14, 2026 Last Updated 29 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 10.42 AM

റിപ്പബ്ലിക്‌ ദിന പരേഡില്‍ തിളങ്ങി സയണ്‍ എന്‍.സി.സി. നേവല്‍ യൂണിറ്റ്‌

കട്ടപ്പന: ഇന്ത്യയുടെ 77-ാമത്‌ റിപ്പബ്ലിക്‌ ദിനാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി പരേഡ്‌ ഗ്രൗണ്ടില്‍ നടന്ന ജില്ലാതല പരേഡില്‍ സ്വരാജ്‌ സയണ്‍ പബ്ലിക്‌ സ്‌കൂളിലെ സയണ്‍ എന്‍.സി.സി നേവല്‍ യൂണിറ്റ്‌ പങ്കെടുത്തു. ജില്ലയിലെ സി.ബി.എസ്‌.ഇ സ്‌കൂളുകളിലെ ആദ്യ നേവല്‍ എന്‍.സി.സി യൂണിറ്റായ അഞ്ച്‌ കേരള നേവല്‍ എന്‍.സി.സി സബ്‌ യൂണിറ്റ്‌ എന്ന പ്രത്യേകതയുള്ള സയണ്‍ എന്‍.സി.സി യൂണിറ്റിലെ കേഡറ്റുകള്‍ അച്ചടക്കവും ഏകോപനവും നിറഞ്ഞ പരേഡിലൂടെ പ്രേക്ഷകരുടെയും അധികൃതരുടെയും പ്രശംസ നേടി. നേവല്‍ എന്‍.സി.സി ആരംഭിച്ച്‌ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഇത്രയും മികവുറ്റ പരേഡ്‌ അവതരിപ്പിക്കാന്‍ കഴിഞ്ഞത്‌ യൂണിറ്റിന്‌ അഭിമാനകരമായി. പരേഡില്‍ മന്ത്രി റോഷി അഗസ്‌റ്റിന്‍ സല്യൂട്ട്‌ സ്വീകരിച്ചു. ഇടുക്കി ജില്ലാ കലക്‌ടര്‍ ദിനേശന്‍ ചെറുവാട്ട്‌, ജില്ലാ പോലീസ്‌ മേധാവി എന്നിവരടക്കം നിരവധി ഉന്നത ഉദ്യോഗസ്‌ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. എന്‍.സി.സി സ്‌റ്റാഫംഗമായ റെജി പനയ്‌ക്കല്‍, ട്രെയ്‌നര്‍ പി.എം. അഖില്‍, സയണ്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. റോണി ജോസ്‌, അധ്യാപകാരായ കെ.ജെ. സജി, ഷീന മോള്‍ ബാബു, ഷൈനി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 28 Jan 2026 10.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW