Monday, March 16, 2026 Last Updated 29 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 10.42 AM

ആളില്ലാ സമരത്തിന്‌ ആഭാസ നാടകം: എല്‍.ഡി.എഫ്‌.

ചെറുതോണി: ചൊവ്വാഴ്‌ച ഇടുക്കി താലൂക്ക്‌ ഓഫീസിലേക്ക്‌ നടത്തിയ സമരത്തിലൂടെ നാണംകെട്ട്‌ കോണ്‍ഗ്രസ്‌ നേതൃത്വം അപഹാസ്യരായെന്ന്‌ എല്‍.ഡി.എഫ്‌ ആരോപിച്ചു.
കോണ്‍ഗ്രസ്‌ നടത്തിയ സമരത്തിന്റെ മുന്‍ നിരയില്‍ എത്താന്‍ ഡി.സി.സി പ്രേസിടെന്റിന്‌ അണികള്‍ വഴി നല്‍കാതെ വന്നതോടെ വലത്‌ വശം ചേര്‍ന്ന്‌ മുന്നോട്ട്‌ നീങ്ങുമ്പോള്‍ സ്വന്തം മുണ്ടില്‍ ചവിട്ടി വീഴുകയും പ്രാദേശിക നേതാക്കള്‍ പിടിച്ച്‌ ഉയര്‍ത്തുകയുമാണ്‌ ഉണ്ടായത്‌. ഇതിന്‌ ശേഷം മുന്‍ നിരയില്‍ എത്തിയ പ്രസിഡന്റ്‌ സമരം തുടര്‍ന്ന്‌ ഉദ്‌ഘാടനം ചെയ്‌തു. എന്നാല്‍ ഡി.സി.സി പ്രസിഡന്റ്‌ പോലീസ്‌ അതിക്രമിച്ച്‌ വീഴ്‌ത്തി എന്ന്‌ നുണപ്രചാരണം നടത്തി ചെറുതോണിയില്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ തടഞ്ഞു സമരം നടത്തുകയായിരുന്നു.
സമീപത്തുള്ള മെഡിക്കല്‍ കോളജിലേക്ക്‌ രോഗികളുമായി എത്തിയ വാഹനങ്ങളും ഫയര്‍ഫോഴ്‌സ് വാഹനം പോലും കടത്തിവിടാതെ തടഞ്ഞിടുകയായിരുന്നു. ആശുപത്രിയിലേക്ക്‌ എത്തിക്കാന്‍വന്ന പിഞ്ചുകുഞ്ഞിന്‌ രോഗം മൂര്‍ച്‌ഛിച്ചതിനെ തുടര്‍ന്ന്‌ താന്നിക്കണ്ടം വഴി വാഹനം തിരിച്ചുവിട്ടാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. കോണ്‍ഗ്രസ്‌ ജില്ലാ തലത്തിലുള്ള സമരത്തില്‍ ജന പങ്കാളിത്തം കുറവായതിനാല്‍ ഏറെ വൈകിയാണ്‌ ഡി.സി.സി പ്രസിഡന്റ്‌ സമരത്തിന്‌ എത്തിയത്‌.
ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ പങ്കാളിത്തം ചര്‍ച്ചയായതിനെ തുടര്‍ന്ന്‌ സമരത്തില്‍നിന്ന്‌ യഥാര്‍ഥ പ്രവര്‍ത്തകര്‍ വിട്ടുനിന്നതാണ്‌ സമരത്തിന്‌ ജനപങ്കാളിത്തം കുറഞ്ഞത്‌. താലൂക്ക്‌ ഓഫീസിന്‌ മുന്നില്‍ നടന്ന സമരം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്‌ സമരം ചെറുതോണിയിലേക്ക്‌ മാറ്റാന്‍ നേതൃനിരയില്‍ തീരുമാനം ഉണ്ടായത്‌. നേതാവിന്റെ വീഴ്‌ചയെ തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ സമരം നിയന്ത്രിക്കാന്‍ വന്ന വിരലില്‍ എണ്ണാവുന്ന പോലീസുകാര്‍ക്ക്‌ നേരെ ആക്രോശിക്കുന്നതും വീഡിയോകളില്‍ വ്യക്‌തമാണന്നും എല്‍.ഡി.എഫ്‌ നേതാകളായ കെ. സലിം കുമാര്‍, സി.വി. വര്‍ഗീസ്‌ ജോസ്‌ പാലത്തിനാല്‍ എന്നിവര്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 28 Jan 2026 10.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW