-->
ചെറുതോണി: സി.ഐ.എസ്.എഫ് വിമുക്‌തഭടന്‍മാരുടെ കൂട്ടായ്‌മയായ സി.ഐ.എസ് എഫ് എക്‌സ് സര്‍വീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇടുക്കി ജില്ലാ യോഗം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ചെറുതോണിയില്‍ നടത്തി. യോഗത്തിന് മുന്നോടി യായി വിമുക്‌തഭടന്‍മാര്‍ ചെറുതോണി പാലത്തില്‍ റിപ്പബ്ലിക് ദിന റാലി നടത്തി.
ദേശഭക്‌തിയുടെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച റാലിയില്‍ നിരവധി വിമുക്‌ത ജവാന്‍മാര്‍ അണിനിരന്നു. തുടര്‍ന്ന് ചെറുതോണി പ്രസ്‌ക്ലബ് ഹാളില്‍ ചേര്‍ന്ന യോഗം സി.ഇ.എസ്.ഡബ്ല്യു.എ എറണാകുളം ജില്ലാ സെക്രട്ടറി ഗഗാരിന്‍ ടി. എസ് ഉദ്‌ഘാടനം ചെയ്‌തു. സി.ഇ.എസ്.ഡബ്ല്യു ഇടുക്കി ജില്ലാ പ്രസിഡന്റ് പി.വി മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കോട്ടയം ജില്ലാ സെക്രട്ടറി മാര്‍ക്കോസ് സക്കറിയ, ഇടുക്കി ജില്ലാ സെക്രട്ടറി ജോഷിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.