-->
വരാപ്പുഴ: ചരിത്ര പ്രസിദ്ധമായ ആലങ്ങാട് കുന്നേല്‍ ദേവാലയത്തില്‍ അത്ഭുത ദിവ്യ ഉണ്ണീശോയുടെ സുവര്‍ണ ജൂബിലി തിരുനാളിന് വികാരി ഫാ. ജൂലിയസ് കറുകന്തറയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടികയറി. കുര്‍ബാനയ്‌ക്ക് ശേഷം ചരിത്ര പ്രസിദ്ധമായ തിരുസ്വരൂപ എഴുന്നുള്ളിപ്പ് നടന്നു.
തിരുനാള്‍ ദിനമായ 29 ന് രാവിലെ 5 ന് കുര്‍ബാന തുടര്‍ന്ന് തിരുസ്വരൂപം എഴുന്നുള്ളിച്ചു വയ്‌ക്കും. തുടച്ചയായി കുര്‍ബാന വൈകീട്ട് 4.30 ന് ആഘോഷമായ പാട്ടുകുര്‍ബാനയും പ്രദക്ഷിണവും നടക്കും. ഫെബ്രുവരി ഒന്നിന് ശിശു സമര്‍പ്പണം നടക്കും. കുഞ്ഞുങ്ങള്‍ക്ക് ചോറൂട്ട്, ആദ്യ അക്ഷരം കുറിക്കല്‍ വൈകീട്ട് ആറിനും രാത്രി എട്ടിനും കുര്‍ബാന.
എട്ടാമിട തിരുനാള്‍ ഫെബ്രുവരി 5ന് ആഘോഷിക്കും. രാവിലെ കുര്‍ബാന, വൈകീട്ട് നാലിന് തിരുന്നാള്‍ പാട്ടുകുര്‍ബാന, പ്രദക്ഷിണം.
കുന്നേല്‍ പ്രധാന നേര്‍ച്ചകള്‍ തമുക്ക്, ഉണ്ണിയും പാളയും, അടിമ, അമ്പ് എഴുന്നള്ളിപ്പ്, ഉടുപ്പ് മോതിരമണിയിക്കല്‍, നേര്‍ച്ച ഭക്ഷണം, പാളയും കയറും എന്നിവയാണ്.
തമുക്ക് നേര്‍ച്ചയ്‌ക്കുള്ള വിഭവങ്ങള്‍ പള്ളി സ്‌റ്റാളില്‍ ലഭ്യമാണ്. കുന്നേല്‍ ദേവാലയം ഇടവകയായി ഉയര്‍ത്തിയതിന്റെ അന്‍പതാം വര്‍ഷമായതിനാല്‍ ഇത്തവണ ജൂബിലി തിരുനാള്‍ ആഘോഷമാണ് നടക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലങ്ങാട് ദേവാലയത്തില്‍ നിന്നും ഉണ്ണീശോയുടെ തിരുസ്വരൂപം പ്രദക്ഷിണമായി കൊണ്ടുവന്നാണ് തിരുനാള്‍ ആഘോഷം നടത്തിയിരുന്നത്.
തിരുനാള്‍ കൊടികയറ്റത്തിനു മുന്‍പ് തിരുസ്വരൂപ പ്രദക്ഷിണം നടത്തുന്ന കേരളത്തിലെ അപൂര്‍വം ദേവാലയങ്ങളില്‍ ഒന്നാണ് കുന്നേല്‍ പള്ളി. ഇവിടെ വരുന്ന ഭക്‌തജനങ്ങള്‍ സ്വന്തമായി നേര്‍ച്ചക്കഞ്ഞി ഉണ്ടാക്കി കഴിക്കുകയാണ് പതിവ്.
ഇതിനായി പള്ളിയിലെ അത്ഭുത നീരുറവയില്‍ നിന്നും വെള്ളം ശേഖരിക്കുന്നു.