Thursday, March 12, 2026 Last Updated 5 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 10.40 AM

യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം: ലാത്തിച്ചാര്‍ജില്‍ അഞ്ചുപേര്‍ക്ക്‌ പരുക്ക്‌

uploads/news/2026/01/822831/1.jpg

മാവേലിക്കര: ക്ഷേത്ര കൊള്ളയ്‌ക്കെതിരെ യുവമോര്‍ച്ച സൗത്ത്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേവസ്വം അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജിനിടയില്‍ അഞ്ച്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക്‌ പരുക്ക്‌.
പ്രായിക്കര കടവില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ അണിനിരന്നു. മാവേലിക്കര ടി.ടി.സിക്ക്‌ സമീപം മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു. ബാരിക്കേഡ്‌ ചാടി കടന്നതോടെയാണ്‌ പോലിസ്‌ ലാത്തിച്ചാര്‍ജ്‌ നടത്തിയത്‌. നാല്‍പ്പതോളം പ്രവര്‍ത്തകരെ ദേവസ്വം ഓഫീസിന്റെ മുന്നില്‍ നിന്ന്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.

Ads by Google
Advertisement
Wednesday 28 Jan 2026 10.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW