-->
മുഹമ്മ: തണ്ണീര്‍മുക്കം കരിക്കാട് എ.കെ.ജി. ഗ്രന്ഥശാലയില്‍ റിപ്പബ്ലിക് ദിനാഘോഷവും ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തോടൊപ്പം പ്രശസ്‌ത ചിത്രകാരനും മംഗളം പബ്ലിക്കേഷന്‍സ് സീനിയര്‍ ആര്‍ട്ടിസ്‌റ്റുമായിരുന്ന ബേബി ടി. പരിപാടികളുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രന്ഥശാല പ്രസിഡന്റ് ബി. ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ നിഷമോള്‍ ജെ, പു.ക.സ. മേഖലാ പ്രസിഡന്റ് കെ.എന്‍. ചക്രപാണി, എം.പി. സുഗു ണന്‍, വി.എസ്. സുരേഷ് കുമാര്‍, ചിത്രകലാ മത്സരം നയിച്ച ആര്‍ട്ടിസ്‌റ്റ് ഷിബു കടു ത്തുരുത്തി, കെ. ശിവദാസന്‍, എം.എസ്. പ്രകാശന്‍, രാമരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.