Thursday, March 12, 2026 Last Updated 6 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 10.40 AM

തുമ്പോളി മാതാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്‌ ഓവറോള്‍ കിരീടം

ആലപ്പുഴ: കോ ഇന്‍ ചി അക്കാദമിയുടെ നേതൃത്വത്തില്‍ മാതാ സ്‌കൂളില്‍ അരങ്ങേറിയ 14-ാമത്‌ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ 141 പോയിന്റുകള്‍ നേടി തുമ്പോളി മാതാ സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി.
127 പോയിന്റ്‌ ലഭിച്ച തിരുവല്ല സെന്റ്‌ മേരീസ്‌ റസിഡന്‍ഷ്യല്‍ സ്‌കൂളിന്‌ രണ്ടാം സ്‌ഥാനവും 107 പോയിന്റുകള്‍ നേടിയ ചേര്‍ത്തല ശ്രീശങ്കര ഇം?ീഷ്‌ മീഡിയം സ്‌കൂള്‍ മൂന്നാം സ്‌ഥാനത്തിനും അര്‍ഹരായി. നീര്‍ക്കുന്നം അല്‍-ഹുദാ സ്‌കൂളിനാണ്‌ നാലാം സ്‌ഥാനം. പി. പി. ചിത്തിരഞ്‌ജന്‍ എം.എല്‍.എ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്‌ഘാടനവും വിജയികള്‍ക്കുള്ള സമ്മാനദാനം മാതാ സ്‌കൂള്‍ മാനേജര്‍ ഫാ. രഞ്‌ജിത്ത്‌ മഠത്തിറമ്പിലും നിര്‍വഹിച്ചു. അക്കാഡമി ഡയറക്‌ടര്‍ വി.ഇസഡ്‌ സെബാസ്‌റ്റ്യന്‍, ചിക്കൂസ്‌ ശിവന്‍, ആനന്ദരാജ്‌, നിര്‍മ്മല്‍ വി. എസ്‌., ജി. മനോജ്‌ കുമാര്‍, ജോ ഷാജി ചെറിയാന്‍ എന്നിവര്‍ ചാമ്പ്യന്‍ഷിപ്പിന്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 28 Jan 2026 10.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW