Thursday, March 12, 2026 Last Updated 5 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 10.40 AM

ആലപ്പുഴ മെഡി. കോളജ്‌ ആശുപത്രിയില്‍ ഇടതുനെഞ്ചിലെടുക്കേണ്ട എക്‌സ് റേ വലതുനെഞ്ചിലെടുത്തു

അമ്പലപ്പുഴ: ഇടത്‌ നെഞ്ചിലെടുക്കേണ്ട എക്‌സ് റേ വലതു നെഞ്ചിലെടുത്തു. വാഹനാപകടത്തില്‍ പരുക്കേറ്റ്‌ ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയിലെത്തിച്ച യുവാവിനാണ്‌ ഈ ദുര്യോഗം. കഴിഞ്ഞദിവസം പായല്‍ക്കുളങ്ങരയില്‍ യുവാവ്‌ സഞ്ചരിച്ച ബൈക്കില്‍ കാറിടിക്കുകയായിരുന്നു.
കാലിനും നെഞ്ചിനും ഗുരുതര പരുക്കേറ്റ യുവാവിനെ നാട്ടുകാര്‍ ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രി യിലെത്തിച്ചു. ഇടത്‌ നെഞ്ചിന്‌ കലശലായ വേദനയുണ്ടെന്ന്‌ പറഞ്ഞതിനെത്തുടര്‍ന്നാണ്‌ എക്‌സ് റേ എടുക്കാന്‍ ഡോക്‌ടര്‍ നിര്‍ദേശിച്ചത്‌. പിന്നീട്‌ എക്‌സ് റേ എടുത്ത ശേഷം ഡോക്‌ടര്‍ നടത്തിയ പരിശോധനയില്‍ കുഴപ്പമൊന്നുമില്ലെന്ന്‌ പറഞ്ഞു. എങ്കിലും നെഞ്ചിനും കാലിനും വേദന അസഹനീയമായതോടെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക്‌ മാറ്റാന്‍ ഡോക്‌ടര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന്‌ യുവാവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി.
ഇവിടെ നടത്തിയ എക്‌സ് റേ പരിശോധനയിലാണ്‌ ഇടതുനെഞ്ചില്‍ നീര്‍ക്കെട്ടുള്ളതായി കണ്ടെത്തിയത്‌. ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ യുവാവിന്റെ വലതു നെഞ്ചിന്റെ എക്‌സ് റേയാണെടുത്തത്‌. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ കാലിന്‌ പിന്നീട്‌ അടിയന്തര ശസ്‌ത്രക്രിയയും നടത്തി.

Ads by Google
Advertisement
Wednesday 28 Jan 2026 10.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW