Thursday, March 12, 2026 Last Updated 4 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 10.40 AM

ജലമോഷണം: വാട്ടര്‍ അതോറിറ്റി 2,32,986 രൂപ പിഴചുമത്തി

കായംകുളം: കേരള വാട്ടര്‍ അതോറിറ്റി കായംകുളം ഡിവിഷനുകീഴിലുള്ള വിവിധ പ്രദേശങ്ങളില്‍ ആന്റി തെഫ്‌റ്റ് സ്‌ക്വാഡിന്റെ പ്രത്യേക പരിശോധനയില്‍ ജലം മോഷ്‌ടിക്കുന്നതായി കണ്ടെത്തി .
മീറ്ററിനു മുന്നില്‍ നിന്നും പ്രത്യേക പൈപ്പ്‌ ലൈന്‍ വലിച്ച്‌ കുടിവെള്ളം സംഭരിക്കുന്നതായി കണ്ടെത്തി. വെള്ളക്കരം കുടിശ്ശികയെ തുടര്‍ന്നു വിഛേദിച്ച കുടിവെള്ള കണക്ഷനുകള്‍ അനധികൃതമായി പുനസ്‌ഥാപിച്ചതായും പൊതുടാപ്പില്‍നിന്നും അനധികൃതമായി വീടുകളിലേക്ക്‌ ലൈന്‍ വലിച്ച്‌ വീട്ടുകാര്‍ വെള്ളം ശേഖരിച്ച്‌ ഉപയോഗിക്കുന്നതായും കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കണ്ടല്ലൂര്‍ ആറാട്ടുപുഴ, നൂറനാട്‌ എന്നിവിടങ്ങളിലാണ്‌ പരിശോധന നടന്നത്‌.
ഇവരില്‍നിന്നും വാട്ടര്‍ സപ്ലൈ റെഗുലേഷന്‍ ആക്‌ട് പ്രകാരം ഫൈന്‍ വാട്ടര്‍ ചാര്‍ജ്‌ ഇനത്തില്‍ 2,32,986 രൂപ ഈടാക്കി. വരുന്ന ദിവസങ്ങളിലും പരിശോധന ശക്‌തമാക്കുമെന്ന്‌ റവന്യൂ ഓഫീസര്‍ പ്രമോജ്‌.എസ്‌.ധരന്‍ അറിയിച്ചു.
കായംകുളം ഡിവിഷനു കീഴില്‍ രൂപീകരിച്ച ആന്റി തെഫ്‌റ്റ് സ്‌ക്വാഡില്‍ ടീം ലീഡര്‍ ഡെപ്യൂട്ടി ചീഫ്‌ എന്‍ജിനീയര്‍ സുരേഷ്‌ കെ, ഡെപ്യൂട്ടി ടീം ലീഡര്‍ റവന്യൂ ഓഫീസര്‍ പ്രമോജ്‌ എസ്‌.ധരന്‍ , മീറ്റര്‍ ഇന്‍സ്‌പെക്‌ടര്‍ സതീഷ്‌ കുമാര്‍ വി, പ്ലംബര്‍ സന്തോഷ്‌ കുമാര്‍ എന്നിവരാണ്‌ അംഗങ്ങള്‍. ജലമോഷണത്തിനെതിരെ പൊതുജനങ്ങള്‍ക്കും വിവരം നല്‍കാം. 8547638476, 8547638471.

Ads by Google
Advertisement
Wednesday 28 Jan 2026 10.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW