-->
കല്‍പ്പറ്റ: മുണ്ടക്കെ, ചൂരല്‍മല ഉരുള്‍ ദുരന്തത്തില്‍ തകര്‍ന്ന ചൂരല്‍ മലയിലെ പാലം പുനര്‍നിര്‍മാണത്തിന് 33.97 കോടി രൂപയുടെ ടെന്‍ഡര്‍ അനുവദിച്ച് ഉത്തരവായി. മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയാണ് റീ ടെന്‍ഡര്‍ അംഗീകരിച്ചത്. നേരത്തെ പാലം നിര്‍മാണത്തിന് 38 കോടി രൂപയുടെ ഭരണാനുമതി ദുരന്ത നിവാരണ വകുപ്പ് നല്‍കിയിരുന്നു. 267.95 മീറ്റര്‍ നീളമുള്ള പാലത്തില്‍ 100 മീറ്റര്‍ ബോസ് ട്രിങ് ആര്‍ച്ച് സ്‌പാന്‍ ഉള്‍പ്പെടുന്നതാണ്. 2020 ഓഗസ്‌റ്റില്‍ പ്രവൃത്തി ടെന്‍ഡര്‍ ചെയ്‌തിരുന്നെങ്കിലും ഒരു ടെന്‍ഡര്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്. വീണ്ടും സെപ്‌റ്റംബറില്‍ ടെന്‍ഡര്‍ ചെയ്‌തപ്പോഴും ഒരു ടെന്‍ഡര്‍ മാത്രമായിരുന്നു ലഭിച്ചത്. രണ്ടാമത്തെ ടെന്‍ഡറില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ ഓപറേറ്റീവ് സൊസൈറ്റി ക്വോട്ട് ചെയ്‌ത 33.97 കോടി രൂപയ്‌ക്ക് പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ അംഗീകരിക്കുക ആയിരുന്നു. പാലം പണി അടുത്ത മാസം ആരംഭിക്കും.