-->
എടവക: ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് മാനന്തവാടിയുടെയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അധ്യാപക വിദ്യാഭ്യാസ കേന്ദ്രത്തിന്റേയും ആഭിമുഖ്യത്തില്‍ എടവക ഗ്രാമപഞ്ചായത്ത് ഭരണസമിതി, സാംഗ ഗ്രന്ഥാലയം, ഓട്ടോ-ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയനുകള്‍, മര്‍ച്ചന്റ് അസോസിയേഷന്‍, പൗരസമിതി, സാമുദായിക- മത സംഘടനകള്‍ മുതലായവരുടെ സഹകരണത്തോടെ രണ്ടേനാല് ടൗണില്‍ ലഹരി വിരുദ്ധ റാലിയും ഫ്‌ലാഷ്‌മോബും സംഘടിപ്പിച്ചു. ചടങ്ങിന് ജനമൈത്രി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ അശോക് കുമാര്‍ സ്വാഗതം ആശംസിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ സുധാകരന്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മുസ്‌തഫ തൈയുള്ളതില്‍, എക്‌സൈസ് വിമുക്‌തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്‌കുമാര്‍ അച്ചൂരാനം, അധ്യാപകന്‍ സി.എച്ച്. ഗണേഷ് കുമാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മഷ്‌ഹൂദ് തങ്ങള്‍, സാംഗ ഗ്രന്ഥാലയം പ്രസിഡന്റ് കെ.ടി. അഷ്‌റഫ്, അസിസ്‌റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ കെ.കെ. ബാബു, പ്രിവന്റീവ് ഓഫീസര്‍ കെ. അനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) കെ. ഉണ്ണികൃഷ്‌ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. മന്‍സൂര്‍ അലി, ഇ.എസ്. ജയ്‌മോന്‍ സംസാരിച്ചു. ചടങ്ങില്‍ പ്രദേശവാസിയായ ടി.കെ. രാജന്‍ എള്ളുംമന്ദം ലഹരിക്കെതിരെ രചിച്ച സ്വന്തം കവിത ആലപിച്ചു. അസി. എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ കെ.കെ. ബാബു നന്ദി പ്രകാശനം നടത്തി.