Wednesday, March 18, 2026 Last Updated 6 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 04.43 AM

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍. കേളു

uploads/news/2026/01/822806/1.jpg

കല്‍പ്പറ്റ: ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയും സാഹോദര്യവും നിലനിര്‍ത്താന്‍ സംസ്‌ഥാന സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ അഭിമാനകരമാണെന്നും ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും മന്ത്രി ഒ.ആര്‍. കേളു. 77-ാമത്‌ റിപ്പബ്ലിക്‌ ദിനാഘോഷ പരിപാടിയോടനുബന്ധിച്ച്‌ കല്‍പ്പറ്റ എസ്‌.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ പതാക ഉയര്‍ത്തി സല്യൂട്ട്‌ സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കേരളം മുന്നിലാണെന്നും രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ്‌ വികസന പ്രക്രിയകള്‍ നടപ്പാക്കാന്‍ ഫെഡറല്‍ സംവിധാനം നിലനില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. റിപ്പബ്ലിക്കായി 77 വര്‍ഷം പിന്നിടുമ്പോള്‍ ലോകോത്തര രാജ്യങ്ങളോടൊപ്പം മുന്നേറുകയാണ്‌ രാജ്യം. കാര്‍ഷിക രാജ്യമായ ഇന്ത്യയില്‍ കര്‍ഷകര്‍, തൊഴിലാളികള്‍, അടിസ്‌ഥാന ജനവിഭാഗങ്ങള്‍ സമൂഹത്തില്‍ മുന്നേറുകയാണ്‌. രാജ്യത്തെ ഇതര സംസ്‌ഥാനങ്ങളുടെ വികസന വളര്‍ച്ച പരിശോധിച്ചാല്‍ കേരളം വിവിധ മേഖലകളില്‍ അഭിമാനകരമായ നേട്ടങ്ങളാണ്‌ കൈവരിച്ചത്‌. പ്രളയം, പ്രകൃതി ദുരന്തം തുടങ്ങിയ പ്രതിസന്ധികള്‍ അതിജീവിച്ച കേരളം മാതൃകയാണ്‌. മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിജീവിക്കാന്‍ സംസ്‌ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും മികവുറ്റ പ്രവര്‍ത്തനങ്ങളാണ്‌ നടത്തിയത്‌. ജില്ല നേരിടുന്ന യാത്ര പ്രയാസത്തിന്‌ പരിഹാരമായി തുരങ്കപാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്‌. വിദ്യാഭ്യാസ-ആരോഗ്യ-ദാരിദ്ര്യ ലഘൂകരണ രംഗങ്ങളില്‍ മികച്ച നേട്ടങ്ങള്‍ സൃഷ്‌ടിച്ച്‌ മാതൃകയാവുകയാണ്‌ സംസ്‌ഥാനം. ഫാ. ടെസ്സ സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഡാന്‍സ്‌, പുല്‍പ്പള്ളി കൃപാലയ സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാന്‍ഡ്‌സെറ്റ്‌, കണിയാമ്പറ്റ ചില്‍ഡ്രന്‍സ്‌ ഹോം വിദ്യാര്‍ഥികളുടെ നാടന്‍പാട്ട്‌ എന്നിവ റിപ്പബ്ലിക്‌ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. എം.എല്‍.എ ടി. സിദ്ദീഖ്‌, പത്മശ്രീ ചെറുവയല്‍ രാമന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്‌ണന്‍, ജില്ലാ കലക്‌ടര്‍ ഡി.ആര്‍. മേഘശ്രീ, ജില്ലാ പോലീസ്‌ മേധാവി തപോഷ്‌ ബസുമതാരി, എ.ഡി.എം എം.ജെ. അഗസ്‌റ്റിന്‍, സബ്‌ കലക്‌ടര്‍ അതുല്‍ സാഗര്‍, ഡെപ്യൂട്ടി കലക്‌ടര്‍മാരായ കെ. മനോജ്‌ കുമാര്‍, എം.കെ. ഇന്ദു, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.വി. മന്‍മോഹന്‍, തഹസില്‍ദാര്‍മാര്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്‌ഥര്‍, ജീവനക്കാര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 28 Jan 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW