Friday, March 13, 2026 Last Updated 6 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 04.42 AM

കാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ച്‌ നല്‍കി ആഷ്‌മി

uploads/news/2026/01/822805/4.jpg

പരപ്പനങ്ങാടി: അര്‍ബുദ രോഗികള്‍ക്ക്‌ കേശദാനത്തിനായി തന്റെ നീട്ടി വളര്‍ ത്തിയ മുടി മുറിച്ച്‌ നല്‍കി ആഷ്‌മി സതീഷ്‌ എന്ന പന്ത്രണ്ട്‌ വയസുകാരി. അരിയല്ലൂര്‍ ഗവ. യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാര്‍ഥിയും പരപ്പനങ്ങാടി ചെട്ടിപ്പടി കീഴ്‌ചിറയിലെ ഉണിക്കണ്ടം വീട്ടില്‍ സതീഷ്‌ ബാബുവിന്റെയും തറോല്‍ ഷിബിയുടെയും ഇളയ മകളാണ്‌ ആഷ്‌മി.
പാലിയേറ്റീവ്‌ പ്രവര്‍ത്തക കൂടിയായ അമ്മ ഷിബിയുടെയുടെ കരുതല്‍ കൂടിയാണ്‌ ആഷ്‌മിയുടെ നീട്ടിവളര്‍ത്തിയ മുടിയഴകെങ്കിലും കാന്‍സര്‍ രോഗ ചികില്‍സയുടെ ഭാഗമായി മുടി നഷ്‌ടപ്പെട്ടവര്‍ക്ക്‌ ആത്മവിശ്വാസം നല്‍കാനുള്ള മകളുടെ തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു കുടുംബം.
45 സെ.മീ നീളമുള്ള മുടിയാണ്‌ മുറിച്ച്‌ നല്‍കിയത്‌. പരപ്പനങ്ങാടി സേവാഭാരതി സെക്രട്ടറി എ.വി. ബാലകൃഷ്‌ണന്‍ കേശദാനം ഏറ്റുവാങ്ങി. പരപ്പനങ്ങാടി സേവാഭാരതി ആശ്രയ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട്‌ സി. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
ദേശീയ സേവാഭാരതി ജില്ലാ സെക്രട്ടറി എം.എസ്‌. മനോജ്‌ കുമാര്‍ ആഷ്‌മിക്ക്‌ ഉപഹാരം നല്‍കി ആദരിച്ചു. മീന സമത, സി. ചാന്ദ്‌നി, ഡോ. കെ.വി. നിഷിദ്‌, പി. ഷീബ പ്രസംഗിച്ചു. ആഷ്‌മിയുടെ കേശദാനം അര്‍ഹതപ്പെട്ടവരിലേക്ക്‌ എത്തിക്കുന്നതിനായി തൃശൂര്‍ അമല കാന്‍സര്‍ റിസര്‍ച്‌ സെന്റര്‍ ആന്‍ഡ്‌ മെഡിക്കല്‍ കോളജ്‌ അധികൃതര്‍ക്ക്‌ കൈമാറും.

Ads by Google
Advertisement
Wednesday 28 Jan 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW