Friday, March 13, 2026 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 04.42 AM

77-ാം റിപ്പബ്ലിക്‌ ദിനം ആഘോഷിച്ചു

uploads/news/2026/01/822802/1.jpg

മലപ്പുറം: ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ്‌ ദേശസ്‌നേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപമെന്ന്‌ കായിക മന്ത്രി വി. അബ്‌ദുറഹിമാന്‍. മലപ്പുറം എം.എസ്‌.പി. ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക്‌ ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിയും സ്വാതന്ത്ര്യവും സമത്വവും സഹോദര്യവും ആണ്‌ ഭരണഘടനയുടെ ശ്വാസം. ഈ മൂല്യങ്ങള്‍ ഇന്ത്യയെ ഒരു രാഷ്ര്‌ടമായി മാത്രമല്ല നൈതിക സമൂഹമായും നിലനിര്‍ത്തുന്നു. മതത്തിന്റെയും ഭാഷയുടെയും ജാതിയുടെയും പേരില്‍ മനുഷ്യരെ വിഭജിക്കുന്ന ഹിംസയുടെയും വെറുപ്പിന്റെയും പ്രത്യയ ശാസ്‌ത്രത്തിനെതിരെയുള്ള കവചമായി ഭരണഘടനയെ ചേര്‍ത്ത്‌ പിടിക്കണം.
ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ശക്‌തിയല്ല. അത്‌ ഭൂരിപക്ഷത്തിന്റെ ശക്‌തിയെ നിയന്ത്രിക്കുന്ന സംവിധാനമാണ്‌. ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങള്‍ ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ തകര്‍ക്കാതിരിക്കാനുള്ള ഉറപ്പാണ്‌ ഭരണഘടന നല്‍കുന്നത്‌. ഭരണഘടന ഇല്ലെങ്കില്‍, ജനാധിപത്യം എളുപ്പത്തില്‍ ഭൂരിപക്ഷാധിപത്യമായി മാറും.നമ്മുടെ ഭരണഘടന വെറുമൊരു സാങ്കേതിക നിയമരേഖയല്ല. അത്‌ ഇന്ത്യയിലെ കോടിക്കണക്കിന്‌ ജനങ്ങളെ നയിക്കുന്ന ഒരു സാമൂഹികനൈതിക ഉടമ്പടിയാണ്‌. വൈവിധ്യങ്ങളെ അംഗീകരിക്കുകയും തുല്യനീതി ഉറപ്പാക്കുകയും ചെയ്ുന്ന യഈ ഭരണഘടനയാണ്‌ ഇന്ത്യയെ ഇന്ത്യയാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്‌ടര്‍ വി.ആര്‍. വിനോദ്‌, ജില്ലാ പോലീസ്‌ മേധാവി ആര്‍. വിശ്വനാഥ്‌ എന്നിവരെയും പരേഡ്‌ അഭിവാദ്യം ചെയ്‌തു.എം.എസ്‌.പി. അസിസ്‌റ്റന്റ്‌ കമാന്‍ഡന്റ്‌ കെ. രാജേഷ്‌ പരേഡ്‌ നയിച്ചു. സായുധ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ പ്രദീപ്‌ കെ. മാനൂര്‍ സെക്കന്റ്‌ ഇന്‍ കമാന്‍ഡര്‍ ആയി. എം.എസ്‌.പി, സായുധ പോലീസ്‌, പ്രാദേശിക പോലീസ്‌, വനിതാ പോലീസ്‌, എക്‌സൈസ്‌, ഫയര്‍ ഫോഴ്‌സ്, ഫോറെസ്‌റ്റ്, എന്‍.സി.സി, എസ്‌.പി.സി, സ്‌കൗട്ട്‌, ഗൈഡ്‌സ്, ബാന്‍ഡ്‌ ടീം, റെഡ്‌ ക്രോസ്സ്‌ തുടങ്ങി 38 പ്ലാറ്റൂണുകള്‍ പരേഡില്‍ പങ്കെടുത്തു.മലപ്പുറം സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത്‌ നിന്നും ആരംഭിച്ച്‌ എം.എസ്‌.പി. പരേഡ്‌ ഗ്രൗണ്ടില്‍ സമാപിച്ചു. ജേതാക്കള്‍ക്കുള്ള സമ്മാനങ്ങളും പരേഡില്‍ ബാന്റ്‌ ചിട്ടപ്പെടുത്തിയ സെന്റ്‌ ജമ്മാസ്‌ എച്ച്‌.എസ്‌.എസിനുള്ള പ്രത്യേക പുരസ്‌കാരവും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്‌തു. പി. ഉബൈദുള്ള എം.എല്‍.എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.എ. ജബ്ബാര്‍ ഹാജി, എ.ഡി.എം. കെ. ദേവകി, നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. വി. റനിഷ റഫീഖ്‌ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

താനൂര്‍: രാജ്യത്തിന്റ 77-ാമത്‌ റിപ്പബ്ലിക്ക്‌ ആഘോഷം താനൂര്‍ നഗരസഭയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നസ്ല ബഷീര്‍ ദേശീയപതാക ഉയര്‍ത്തി. വൈസ്‌ ചെയര്‍ പേഴ്‌സണ്‍ എം.പി. അഷറഫ്‌, സ്‌റ്റാന്റിംഗ്‌ കമ്മിറ്റി അംഗങ്ങളായ ഫര്‍സാന ഫൈറൂസ്‌, കെ.പി. അബ്‌ദു മോന്‍ഹാജി, കൗണ്‍സിലര്‍മാരായ മുസ്ലിഹ ഷാഹിദ്‌, ഫാറൂഖ്‌ നടക്കാവ്‌, ജാസ്‌മീന്‍ കാദര്‍, ഒ.കെ. ബേബി ശങ്കര്‍, അനീഷ ജാഫര്‍, എം. പ്രമീള,നൗഷദ്‌, എച്ച്‌.ഐ. പ്രവീണ്‍, മറ്റ്‌ ഉദ്യോഗസ്‌ഥര്‍ പങ്കെടുത്തു. തുടര്‍ന്ന്‌ ഫ്രീഡം സ്വകോയറില്‍ നടന്ന പതാക ഉയര്‍ത്തലിന്‌ നഗരസഭ ചെയര്‍പേഴ്‌സണ്‍ നേതൃത്വം നല്‍കി.

താനൂര്‍: സപ്ലൈകോ പെട്രോള്‍ പമ്പില്‍ പൊതു പ്രവര്‍ത്തനും നാഷണല്‍ ലീഗ്‌ മുന്‍സിപ്പല്‍ സെക്രട്ടറി എ.പി. സിദ്ധീഖ്‌ പതാക ഉയര്‍ത്തി.

താനൂര്‍: വി.ആര്‍. നായനാര്‍ സ്‌മാരക ഗ്രന്ഥാലയം കെ.പുരം വായനശാല സീനിയര്‍ അംഗം പി. മാധവന്‍ പതാക ഉയര്‍ത്തി. മധുര പലഹാര വിതരണവും ദേശഭക്‌തിഗാനം ആലപിക്കുകയും ചെയ്‌തു. പ്രസിഡണ്ട്‌ സി. മുഹമ്മദ്‌ ഷാഫി അധ്യക്ഷനായി.

താനൂര്‍: എം.ഇ.എസ്‌. സെന്‍ട്രല്‍ സ്‌കൂളില്‍ റിപ്പബ്ലിക്ക്‌ ദിനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനീഷ സുല്‍ത്താന പതാക ഉയര്‍ത്തി. കെ.എം. മൊയ്‌തീന്‍കുട്ടി റിപ്പബ്ലിക്ക്‌ സന്ദേശം നല്‍കി. സ്‌കൂള്‍ ചെയര്‍മാന്‍ ഒ. അബ്‌ദുള്‍ നാസര്‍, വൈസ്‌ ചെയര്‍മാന്‍ വി.പി. അബ്‌ദുറഹിമാന്‍ പങ്കെടുത്തു.

താനൂര്‍: ഇന്ത്യന്‍ റിപ്പബ്ലിക്ക്‌ ദിനത്തില്‍ താനൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലം പ്രസിഡന്റ്‌ വി.പി. ശശികുമാര്‍ ദേശീയ പതാക ഉയര്‍ത്തി. എം. സൈയ്‌തലവി അധ്യക്ഷനായി. കെ.വി. രവി, കെ. ഗിരീഷ്‌, വി.വി. ഉണ്ണി, അച്ചൂട്ടി വൈദ്യര്‍ പ്രസംഗിച്ചു.

തിരൂരങ്ങാടി: റിപ്പബ്ലിക്‌ ദിനാചരണത്തിന്റെ ഭാഗമായി പുകയൂര്‍ അങ്ങാടിയില്‍ സംഗീത ശില്‍പം അവതരിപ്പിച്ച്‌ ജി.എല്‍.പി. സ്‌കൂള്‍ പുകയൂരിലെ കുരുന്നുകള്‍. വിദ്യാലയത്തില്‍ പ്രധാനാധ്യാപകന്‍ സി. മുഹമ്മദ്‌ അഷറഫ്‌ പതാക ഉയര്‍ത്തി. വാര്‍ഡംഗം സി. വേലായുധന്‍, പി.ടി.എ. പ്രസിഡന്റ്‌ കെ. ജിനേഷ്‌, എം.ടി.എ. പ്രസിഡന്റ്‌ കെ. ജിസ്‌ന, ഇ. രാധിക, കെ. റജില, എ.പി. നൂര്‍ജഹാന്‍, കെ. അനഘ, എം. സുഹൈല്‍, കെ. സരിത, കെ. സന്ധ്യ പ്രസംഗിച്ചു.

എടപ്പാള്‍: കടകശ്ശേരി ഐഡിയല്‍ ഇം?ീഷ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്‌.പി.സി. യൂണിറ്റ്‌ റിപ്പബ്ലിക്ക്‌ ഡേ ആഘോഷിച്ചു. റിപ്പബ്ലിക്‌ ദിനാഘോഷത്തിന്റെ ഭാഗമായി കുറ്റിപ്പുറം എ.എസ്‌.ഐ. കെ. നാസര്‍ പതാക ഉയര്‍ത്തി. ഹൈസ്‌കൂള്‍ എച്ച്‌.എം. ചിത്ര ഹരിദാസ്‌ അദ്ധ്യക്ഷയായി. ഐഡിയല്‍ സ്‌ഥാപക മേധാവി മജീദ്‌ ഐഡിയല്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. സി.പി.ഒമാരായ ജ്യോതി ലക്ഷ്‌മി, അന്‍വര്‍ വെള്ളാഞ്ചേരി പ്രസംഗിച്ചു.

എ.ആര്‍ നഗര്‍: ഭാരതത്തിന്റെ 77ാമത്‌ റിപബ്ലിക്‌ ദിനം എ.ആര്‍. നഗര്‍ പുതിയത്ത്‌ പുറായ തണല്‍ ചാരിറ്റി ലൈബ്രറി ആന്റ്‌ വായനശാലയില്‍ പതാക ഉയര്‍ത്തി പായസവിതരണത്തോടെ ആഘോഷിച്ചു പി.പി.മൊയ്‌തീന്‍ സ്വാഗതം ആശംസിച്ചു. ലൈബ്രറി സെക്രട്ടറി അരീക്കാട്ട്‌ ഇദ്രീസ്‌ ആദ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രദേശത്തെ മുതിര്‍ന്ന പൗരന്‍ എ.വി.മൊയ്‌തീന്‍ഹാജി പതാക ഉയര്‍ത്തി. ആറാം വാര്‍ഡ്‌ മെമ്പര്‍ ചെമ്പന്‍ ഖദീജ. ഏഴാം വാര്‍ഡ്‌ മെമ്പര്‍ ശശി അരീക്കാട്ട്‌ മാട്ടില്‍ അടക്കം നൂറിലധികം പേര്‍ പങ്കെടുത്തു. ലൈബ്രേറിയന്‍ സി.സക്കീര്‍ ഹാജി നന്ദിപറഞ്ഞു.

Ads by Google
Advertisement
Wednesday 28 Jan 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW