Wednesday, March 11, 2026 Last Updated 57 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 04.42 AM

കലക്‌ടറേറ്റിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി

uploads/news/2026/01/822801/4.jpg

കണ്ണൂര്‍: പോറ്റിയേ കേറ്റിയേ പാട്ടുപാടി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കലക്‌ടറേറ്റിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി. ശബരിമല സ്വര്‍ണക്കൊള്ള വിഷത്തില്‍ ദേവസ്വം മന്ത്രി രാജിവെക്കുക, മുഴുവന്‍ പ്രതികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കോണ്‍ഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്‌ടറേറ്റ്‌ മാര്‍ച്ചും ധര്‍ണയിലുമാണ്‌ പാട്ടു പാടി പ്രതിഷേധം നടത്തിയത്‌. ഡി.സി.സി പ്രസിഡന്റ്‌് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്‌ പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തു. ഡി.സി.സി വൈസ്‌ പ്രസിഡന്റ്‌് വി.വി പുരുഷോത്തമന്‍ അധ്യക്ഷനായി. ടി. ജയകൃഷ്‌ണന്‍ സ്വാഗതം പറഞ്ഞു.
ചന്ദ്രന്‍ തില്ലങ്കേരി, മേയര്‍ അഡ്വ.പി ഇന്ദിര, അഡ്വ. ടി.ഒ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി സാജു, അമൃതാ രാമകൃഷ്‌ണന്‍, വി.പി അബ്‌ദുള്‍ റഷീദ്‌, സുരേഷ്‌ബാബു എളയാവൂര്‍, റഷീദ്‌ കവ്വായി, രജനി രാമാനന്ദ്‌, ശ്രീജ മഠത്തില്‍, എം.കെ മോഹനന്‍, സി.ടി ഗിരിജ, റിജില്‍ മാക്കുറ്റി, കൊയ്ംയ ജനാര്‍ദ്ദനന്‍, രാഹുല്‍ വെച്ചിയോട്ട്‌, രാഹുല്‍ കായക്കല്‍, കൂക്കിരി രാജേഷ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 28 Jan 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW