-->
കെ.പി. അനില്‍കുമാര്‍
മട്ടന്നൂര്‍
നിര്‍മ്മാണ പ്രവൃത്തിയില്‍ അടിമുടി അപാകത. അശാസ്‌ത്രീയമായി നടത്തിയറോഡ് നവീകരണ പ്രവൃത്തിക്ക് ശേഷം രണ്ട് പേരുടെ ജീവന്‍ പൊലിഞ്ഞു. നിരവധി വാഹനാപകടങ്ങളും നടന്നു. മണക്കായി റോഡ് നവീകരണ പ്രവര്‍ത്തി ആരംഭിച്ചിട്ട് മൂന്ന് വര്‍ഷത്തിലേറെയായി. എന്നിട്ടും അത്യാവശ്യമായി പൂര്‍ത്തിയാക്കേണ്ട സ്ലാബ് നിര്‍മ്മാണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണ്. റോഡിലെ വളവും റോഡരികില്‍ വിവിധ സ്‌ഥലങ്ങളില്‍ ഇരു ഭാഗങ്ങളിലും സ്‌ഥാപിച്ച കോണ്‍ഗ്രീറ്റ് തൂണുകളും വാഹനങ്ങള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുകയാണ്. റോഡിനോട് ചേര്‍ന്ന് പണിത കോണ്‍ഗ്രീറ്റ് ഭിത്തിയാണ് വാഹനങ്ങള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നത്. റോഡിലെ വളവും കയറ്റവും ഇറക്കവും റോഡ് പരിചയക്കുറവുള്ള ഡ്രൈവര്‍മാക്ക് നിയന്ത്രണം തെറ്റി അപകടത്തില്‍പ്പെടുകയാണ്.
അടുത്തിടെ നിരവധി അപകടങ്ങളാണ് നടന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മൂന്നാം പീടികയിലെ വ്യാപാരിയായ മൊയ്‌തൂട്ടിയുടെ ജീവന്‍ പൊലിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി നിര്‍ത്തിയിട്ട സ്‌കൂട്ടിയില്‍ പിറകെ എത്തിയ കാര്‍ ഇടിച്ച് വയോധികന്‍ അബൂബക്കര്‍ മരണപ്പെട്ടു. അപകടത്തില്‍ പെട്ട് പരിക്കേറ്റ് നിരവധി പേര്‍ ചികിത്സയിലുമാണ്. നടന്ന് പോകവെ സ്ലാബ് ഇല്ലാത്ത ഓടയില്‍ വീണ് ഏതാനും പേര്‍ ചികില്‍സയിലുണ്ട്. ഒന്നര വര്‍ഷത്തോളമായി യുവാവ് ഇപ്പോഴും ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലാണ്. റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഏറ്റെടുത്തത് കെ.എസ്.ടി.പി ആണ്. മൂന്നാം പീടികയിലെ വ്യാപാരി മൊയ്‌തീന്‍ കുട്ടി മരണപ്പെടാന്‍ ഇടയായ അപകടത്തിന്റെ മുഖ്യകാരണം റോഡിന്റെ അവസ്‌ഥയാണ്. സ്‌ട്രീറ്റ് ലൈറ്റ് സ്‌ഥാപിക്കുവാന്‍ വേണ്ടി ഇരുവശവും കോണ്‍ഗ്രീറ്റ് തൂണുകള്‍ സ്‌ഥാപിച്ചതോടെ നിലവിലെ സൗകര്യം പോലുമില്ലാതായിരിക്കയാണ്. റോഡിന്റെ ഇരുഭാഗത്തും സ്‌ട്രീറ്റ് ലൈറ്റ് സ്‌ഥാപിക്കാന്‍ റോഡരികില്‍ കോണ്‍ ഗ്രീറ്റ് ചെയ്‌തു വെച്ചത് വാഹനങ്ങള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുകയാണ്. എതിരെ വന്ന വാഹനത്തിന് സൈഡ് നല്‍കുന്നതിനിടെ സ്‌ട്രീറ്റ് ലൈറ്റ് കോണ്‍ഗ്രീറ്റില്‍ ഇടിച്ചു യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും കാര്‍ തകരുകയും ചെയ്‌തിരുന്നു. മഴക്കാലത്ത് വെള്ളം ഒഴുകി പോകാനുള്ള രീതിയിലല്ല പല സ്‌ഥലങ്ങളിലും ഡ്രൈനേജ്. പല രൂപത്തിലും പലതലങ്ങളിലും പരാതികള്‍ ബോധിപ്പിച്ചിട്ടും ഫലം ഇല്ലാത്ത അവസ്‌ഥയാണ്. കണ്ണൂര്‍ അന്താരാഷ്ര്‌ട വിമാനത്താവളം, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളെജ്, കണ്ണൂര്‍ എന്നിവിടങ്ങിലേക്ക് എത്തിപ്പെടാനുള്ള എളുപ്പ വഴി കൂടിയായതോടെ ഈ റോഡില്‍ വാഹന തിരക്കും വര്‍ധിച്ചു വരികയാണ്. ഉരുവച്ചാല്‍ മണക്കായി റോഡിന്റെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാരുണ്യ സ്വയം സഹായ സംഘം ഭാരവാഹികള്‍ മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍. ഷാജിത്തിന് നിവേദനം നല്‍കിയിരുന്നു.റോഡിന്റെ ഇരുവശത്തുമുള്ള ഡ്രൈനേജിന് പൂര്‍ണമായി സ്ലാബിടണം, സമീപ റോഡുകളില്‍ നിന്ന് പ്രധാന റോഡിലേക്ക് ഒഴുകി വരുന്ന വെള്ളം പൂര്‍ണമായി ഡ്രൈനേജിലേക്ക് ഒഴുകി പോകാനുള്ള സംവിധാനം ഉണ്ടാക്കണം,റോഡില്‍ അടുത്തടുത്ത് സ്‌ഥാപിച്ച റിഫ്‌ളക്‌റ്ററുകള്‍ വാഹനങ്ങള്‍ക്ക് തകരാറുകള്‍ സംഭവിക്കാന്‍ കാരണമാകുന്നുണ്ട്. അതിനാല്‍ അവയുടെ ഉയരം കുറച്ച് ക്യത്യമായി സ്‌ഥാപിക്കണം, റോഡില്‍ സ്‌ഥാപിച്ച പോളുകള്‍ നീക്കം ചെയ്ണം എന്നീ ആയവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു നിവേദനം നല്‍കിയത്. നിവേദനം നല്‍കി ദിവസങ്ങള്‍ക്കുള്ളിലാണ് രണ്ടാമത്തെ ജീവന്‍ റോഡില്‍പൊലിയുകയും നിരവധി വാഹനാപകടങ്ങള്‍ നടക്കുകയും ചെയ്‌തത്. അടിയന്തരമായി ബന്ധപ്പെട്ടര്‍ ഉടനെ വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.