Wednesday, March 11, 2026 Last Updated 10 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 04.42 AM

77-ാമത്‌ റിപ്പബ്ലിക്‌ ദിനം ആഘോഷിച്ചു

uploads/news/2026/01/822798/1.jpg

തലശേരി: റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ തലശ്ശേരി ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി ആഭിമുഖ്യത്തില്‍ എല്‍എസ്‌ പ്രഭു മന്ദിരത്തില്‍ പ്രസിഡന്റ്‌ എം.പി. അരവിന്ദാക്ഷന്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന്‌ നടന്ന ചടങ്ങില്‍ എം.പി. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.
മുന്‍ കെ.പി.സി.സി സെക്രട്ടറി വി.എന്‍. ജയരാജ്‌ ഉദ്‌ഘാടനം ചെയ്‌തു. കെ.ജയരാജന്‍, പി.വി രാധാകൃഷ്‌ണന്‍, ജെതീന്ദ്രന്‍ കുന്നോത്ത്‌, പി.ഒ.റാഫി ഹാജി, അഡ്വ: കെ.സി.രഘുനാഥ്‌, കെ.രമേശ്‌, എസ്‌.ഹൈമ, പി.സുകുമാരന്‍, എം. നസീര്‍, വി.വി. ഷുഹൈബ്‌ എന്നിവര്‍ സംസാരിച്ചു.

മാഹി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും റിപ്പബ്ലിക്‌ ദിനം വിപുലമായ രീതിയില്‍ ആഘോഷിച്ചു. മാഹി മൈതാനിയില്‍ നടന്ന പരേഡില്‍ റീജിനല്‍ അഡ്‌മിനിസ്‌ട്രറ്റര്‍ കെ. മോഹന്‍ കുമാര്‍ പതാക ഉയര്‍ത്തി സെല്യൂട്ട്‌ സ്വീകരിച്ചു. പുതുച്ചേരി ലോക്കല്‍ പോലീസ്‌, ഐ ആര്‍ബി, ഹോം ഗാര്‍ഡ്‌സ് എന്നിവരും മാഹിയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളും പരേഡില്‍ പങ്കെടുത്തു. മാഹി പോലീസ്‌ സൂപ്രണ്ട്‌ വിനയകുമാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. മാഹി സി.ഐ അനില്‍ കുമാറാണ്‌ പരേഡ്‌ നയിച്ചത്‌.
പയ്ന്നൂര്‍യ: പയ്യന്നൂര്‍ അഗ്നി രക്ഷാ നിലയത്തില്‍ റിപ്പബ്ലിക്ക്‌ ദിനം ആചരിച്ചു. കേരള അഗ്നിശമനസേനയുടെ പയ്യന്നൂര്‍ യൂണിറ്റിലെ ജീവനക്കാരും സേനയ്‌ക്ക് കീഴിലുള്ള സിവില്‍ ഡിഫന്‍സ്‌, ആപ്‌താ മിത്ര വളണ്ടിയര്‍മാരും റിപ്പബ്ലിക്‌ ദിനാചരണത്തില്‍ പങ്കെടുത്തു.
സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി രാജേഷ്‌ ദേശീയ പതാക ഉയര്‍ത്തി റിപ്പബ്ലിക്‌ ദിന സന്ദേശം കൈമാറി.തുടര്‍ന്ന്‌ സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍മാരായ പി. വിജയന്‍, എന്‍. മുരളി സിവില്‍ ഡിഫന്‍സ്‌ ഡെപ്യൂട്ടി പോസ്‌റ്റ് വാര്‍ഡന്‍ ടി.വി സൂരജ്‌ വളണ്ടിയര്‍മാരായ സി. ചന്ദ്രന്‍, എസ്‌.കെ മുസ്‌തഫ, കെ. സജീവന്‍, എം. നിസാമുദ്ദീന്‍, ഹുസ്‌ന, ലക്ഷ്‌മണന്‍, പ്രജിത, ഫത്താഹിയ, എന്നിവര്‍ സംസാരിച്ചു.

കണ്ണൂര്‍: അലവില്‍ ജമാലിയ്യ മദ്രസയില്‍ റിപ്പബ്ലിക്‌ ദിനം ആഘോഷിച്ചു. മഹല്ല്‌ പ്രസിഡണ്ട്‌ എസ്‌ എല്‍ പി മുഹമ്മദ്‌ കുഞ്ഞി ഹാജി പതാക ഉയര്‍ത്തി. ഖത്തീബ്‌ ഹാഫിള്‌ മഹറൂഫ്‌ ഫൈസി ന്യൂച്ചിയാട്‌ റിപ്പബ്ലിക്‌ ദിന സന്ദേശം നല്‍കി. മഹല്ല്‌ വൈസ്‌ പ്രസിഡണ്ട്‌ വി കെ മഹമൂദ്‌ ഹാജി, ജാഫര്‍ സഖാഫി അരോളി, വി പി അബ്‌ദുല്‍ കരീം, പി കെ ഷമീം സംസാരിച്ചു. മദ്രസ വിദ്യാര്‍ത്ഥികളും മഹല്ല്‌ ഭാരവാഹികളും സംബന്ധിച്ചു. മധുര വിതരണവുമുണ്ടായി

Ads by Google
Advertisement
Wednesday 28 Jan 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW