Wednesday, March 11, 2026 Last Updated 22 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 04.42 AM

എന്റെ ഇന്ത്യ, എന്റെ വോട്ട്‌; യുവജന പങ്കാളിത്തത്തിന്റെ ശക്‌തി വിളിച്ചോതി വിദ്യാര്‍ഥികള്‍

uploads/news/2026/01/822797/4.jpg

കോഴിക്കോട്‌: ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച്‌ ജനാധിപത്യ പ്രക്രിയയില്‍ യുവജനങ്ങളില്‍ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഹോളിക്രോസ്‌ കോളജ്‌ എന്‍.എസ്‌.എസ്‌ യൂണിറ്റ്‌, ഇലക്ഷന്‍ ലിറ്ററസി ക്ലബ്‌, കൊമേഴ്‌സ് ആന്‍ഡ്‌ മാനേജ്‌മെന്റ്‌ അസോസിയേഷനും സംയുക്‌തമായി വിവിധ ബോധവത്‌കരണ പരിപാടികള്‍ സംഘടിപ്പിച്ചു.
എന്റെ ഇന്ത്യ, എന്റെ വോട്ട്‌ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഹൃദയത്തിലാണ്‌ ഓരോ പൗരനും എന്നതാണ്‌ ഈ വര്‍ഷത്തെ സമ്മതിദായക ദിനാചരണ സന്ദേശം. ജനാധിപത്യത്തിന്റെ അടിസ്‌ഥാനം ഓരോ വോട്ടിലും അടങ്ങിയിരിക്കുന്നു എന്ന ആശയം പൊതുസമൂഹത്തിലേക്ക്‌ ശക്‌തമായി എത്തിക്കുകയാണ്‌ പരിപാടികളുടെ മുഖ്യ ലക്ഷ്യം.
വോട്ടവകാശത്തിന്റെ മഹത്വം വിളിച്ചോതി നടത്തിയ ബോധവത്‌കരണത്തിന്റെ ഭാഗമായി പദയാത്ര, ഭരണഘടനയുടെ ആമുഖം വിതരണം, ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍, കോഴിക്കോട്‌ ബീച്ചില്‍ ക്വിസ്‌ മത്സരം, എന്നിവ നടത്തി.
കോളേജ്‌ പ്രിന്‍സിപ്പാള്‍ ഡോ. സിസ്‌റ്റര്‍ ഷൈനി ജോര്‍ജ്‌ പദയാത്ര ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.
കോഴിക്കോട്‌ ബീച്ചില്‍ നടന്ന പരിപാടിയുടെ ഭാഗമായി ഭരണഘടനയുടെ ആമുഖം പൊതുജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്ുകയുംയ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം, ഇന്ത്യന്‍ ജനാധിപത്യ സംവിധാനം, ഭരണഘടനയുടെ മൂല്യങ്ങള്‍ എന്നിവയെ ആസ്‌പദമാക്കി ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്‌തു.
ശരിയായ ഉത്തരങ്ങള്‍ നല്‍കിയവര്‍ക്ക്‌ സമ്മാനങ്ങളും ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പുകളും വിതരണം ചെയ്‌തു. പരിപാടിയില്‍ ഹോളിക്രോസ്‌ കോളജ്‌ മദര്‍ സുപ്പീരിയര്‍ സിസ്‌റ്റര്‍ ജൂലി അഗസ്‌റ്റിന്‍, സിസ്‌റ്റര്‍ റോസ്‌ ലറ്റ്‌ ജോണ്‍, എന്‍.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസര്‍ ലിജോ ജോസഫ്‌, സി.എം.എ കോര്‍ഡിനേറ്റര്‍ പ്രത്യുഷ, അശ്വനി പി. രാജ്‌ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളായ മാനവ്‌ കെ.പി., അലന്‍ ജോര്‍ജ്‌, ഹംന ഫാത്തിമ, ആദില്‍ റോഷന്‍, അബ്‌ദുള്‍ ലത്തീഫ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 28 Jan 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW