Wednesday, March 11, 2026 Last Updated 22 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 04.42 AM

സുനിത വില്യംസിന്‌ കോഴിക്കോട്‌ പരിചയപ്പെടുത്തിയത്‌ എം.എ.എം.ഒ അധ്യാപകന്‍

uploads/news/2026/01/822795/2.jpg

മുക്കം: ബഹിരാകാശത്തു നിന്നും ഭൂമി കണ്ട സുനിത വില്യംസിന്‌ കോഴിക്കോട്‌ കാണിച്ച്‌ മുക്കം എം.എ.എം.ഒ കോളജ്‌ ചരിത്ര വിഭാഗം മേധാവി പ്ര?ഫസര്‍ എം.എ അജ്‌മല്‍ മുഈന്‍.
കോഴിക്കോടിന്റെ ചരിത്രത്തെ തൊട്ടറിയുന്ന ഹെറിട്ടേജ്‌ വാക്ക്‌ സംഘടിപ്പിക്കുന്ന ഇദ്ദേഹം മൂന്നു പതിപ്പുകളിലായി കെ.എല്‍.എഫിനോടൊപ്പമുണ്ട്‌. ഇപ്രാവശ്യം ഫെസ്‌റ്റിനോടനുബന്ധിച്ച്‌ ആറ്‌ ഹെറിട്ടേജ്‌ വാക്കുകളായിരുന്നു നിശ്‌ചയിച്ചിരുന്നത്‌. എന്നാല്‍ സുനിത വില്യംസ്‌ കോഴിക്കോടിനെ അടുത്തറിയാന്‍ സംഘാടകരോട്‌ താല്‍പര്യം പ്രകടിപ്പിക്കുകയും അവര്‍ക്ക്‌ വേണ്ടി പ്രത്യേകം യാത്ര സംഘടിപ്പിക്കുകയുമായിരുന്നുവെന്ന്‌ അജ്‌മല്‍ പറഞ്ഞു. കടലുണ്ടി പുഴയുടെ മനോഹാരിതയില്‍ ആരംഭിച്ച യാത്ര, ജര്‍മന്‍കാര്‍ സ്‌ഥാപിച്ച ഫറോക്ക്‌ ഓടു ഫാക്‌ടറി, ഗുജറാത്തി തെരുവ്‌, കുറ്റിച്ചിറ മിഷ്‌കാല്‍ പള്ളി തുടങ്ങിയവയുടെ ചരിത്രത്തെ അടുത്തറിഞ്ഞു. കോഴിക്കോടിന്റെ ബിരിയാണിയും ഫലൂദയും സുനിതയുടെ ഇഷ്‌ടരുചികളില്‍ ഇടം പിടിച്ചു. യാത്രയില്‍ സുനിതയുടെ ഇന്ത്യന്‍ കുടുംബാംഗങ്ങളായ എട്ടു പേര്‍ അനുഗമിച്ചു. കഴിഞ്ഞ 8 വര്‍ഷത്തോളമായി അജ്‌മല്‍ ഇത്തരം യാത്രകള്‍ സംഘടിപ്പിക്കുന്നു. വിദേശികളുള്‍പ്പെടെ ആയിരത്തിലധികം ആളുകള്‍ ഇതിനകം തന്നെ അജ്‌മലിനു കൂടെ കോഴിക്കോടിന്റെ ചരിത്രത്തെ തൊട്ട്‌ നടന്നു. കാലിക്കറ്റ്‌ ഹെറിട്ടേജ്‌ വാക്കിനു പുറമേ വിദേശ ചരിത്ര യാത്രകളും അജ്‌മല്‍ സംഘടിപ്പിക്കാറുണ്ട്‌. ഇരുപത്തെട്ടോളം രാജ്യങ്ങളില്‍ അദ്ദേഹം അക്കാദമിക യാത്രകള്‍ നടത്തി. കാലിക്കറ്റ്‌ സര്‍വകലാശാലക്കു കീഴിലെ ചരിത്ര വിഭാഗം ഗവേഷണ മാര്‍ഗ നിര്‍ദേശികൂടെയായ അജ്‌മല്‍ രാജ്യത്തിന്‌ അകത്തും പുറത്തുമായി നിരവധി അന്തര്‍ദേശീയ സെമിനാറുകളില്‍ ചരിത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Wednesday 28 Jan 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW