Wednesday, March 11, 2026 Last Updated 32 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 26 Jan 2026 04.59 AM

കാലഘട്ടത്തിന്റെ പാരുഷ്യം മതത്തെയും ബാ-ധിച്ചു: അബ്‌ദുള്‍ സമദ്‌ സമദാനി എം.പി.

uploads/news/2026/01/822610/4.jpg

പത്തനംതിട്ട: മതവിശ്വാസികള്‍ക്കിടയില്‍ രാഷ്ര്‌ടീയം ഇടപെടുന്നതിലൂടെയാണ്‌ പാരുഷ്യവും കാഠിന്യവും ഏറാന്‍ കാരണമെന്ന്‌ അബ്‌ദുള്‍ സമദ്‌ സമദാനി എം.പി. ഓര്‍ത്തഡോക്‌സ്‌ സഭ തുമ്പമണ്‍ ഭദ്രാസന ശതോത്തര സുവര്‍ണ ജൂബിലിയോടനുബന്ധിച്ച നസ്രാണി സംഗമം റാലിയോടനുബന്ധിച്ച സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കാലഘട്ടത്തിന്റെ പാരുഷ്യം മതത്തെയും ബാധിച്ചു. സ്‌നേഹവും സാഹോദര്യവും സൗഹൃദവുമാണ്‌ യഥാര്‍ഥ മതം. ഏറ്റവും വലിയ മതേതരവാദിയായിരുന്നു ഗാന്ധിജി. എല്ലാ മതക്കാരെയും അദ്ദേഹം ചേര്‍ത്തുപിടിച്ചു. ആ പാരമ്പര്യവും ശക്‌തമായ ഭരണഘടനയുമാണ്‌ നമ്മുടെ ജനാധിപത്യത്തിന്റെ ശക്‌തിയെന്നും അതു ചോര്‍ന്നു പോകാന്‍ അനുവദിക്കരുതെന്നും സമദാനി അഭിപ്രായപ്പെട്ടു.
തോമാശ്ലീഹയും പൗലോസ്‌ ശ്ലീഹയും സഭയെ പഠിപ്പിച്ചത്‌ സ്‌നേഹത്തിന്റെ ഭാഷയാണ്‌. ഇതു സഭയുടെ ധാര്‍മികതയുടെ മുഖമാണ്‌. ഈ രാജ്യം കെട്ടിപ്പടുക്കുന്നതില്‍ ഈ ധാര്‍മികതയും വലിയ പങ്കുവഹിച്ചിരുന്നുവെന്ന കാര്യം വിസ്‌മരിക്കാന്‍ പാടില്ല. കടലായിരിക്കുമ്പോഴും ശാന്തത കൈവിടാത്തവരാണ്‌ ഈ സമൂഹം. മറ്റുള്ളവരുടെ നെഞ്ചത്തു ചവിട്ടികൊണ്ടാകരുത്‌ ശക്‌തി തെളിയിക്കേണ്ടത്‌. അവമതിപ്പിന്റെ കാലഘട്ടത്തില്‍ സമൂഹത്തില്‍ കടുപ്പം വര്‍ധിപ്പിക്കാനുള്ള ശ്രമത്തെ തിരിച്ചറിയണം എന്നും സമദാനി പറഞ്ഞു.
ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കുര്യാക്കോസ്‌ മാര്‍ ക്ലീമിസ്‌ വലിയ മെത്രാപ്പോലീത്ത, മന്ത്രി വീണാ ജോര്‍ജ്‌, ആന്റോ ആന്റണി എം.പി, പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍, വൈസ്‌ ചെയര്‍മാന്‍ എ. സഗീര്‍, ഭദ്രാസന സെക്രട്ടറി തോമസ്‌ ജോണ്‍സണ്‍ കോര്‍ എപ്പിസ്‌കോപ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 26 Jan 2026 04.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW