Wednesday, March 11, 2026 Last Updated 9 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 26 Jan 2026 04.59 AM

ജീവിത പ്രതിസന്ധികളില്‍ ദൈവവചനം ശക്‌തി നല്‍കുന്നു: ബിഷപ്പ്‌ ഡോ.തോമസ്‌ ഏബ്രഹാം

uploads/news/2026/01/822609/3.jpg

മഞ്ഞാടി : സെന്റ്‌ തോമസ്‌ ഇവാന്‍ജലിക്കല്‍ ചര്‍ച്ച്‌ ഓഫ്‌ ഇന്‍ഡ്യ 65-ാമത്‌ ജനറല്‍ കണ്‍വന്‍ഷന്‍ തിരുവല്ല മഞ്ഞാടിയിലെ സഭാ ആസ്‌ഥാനത്തെ ബിഷപ്പ്‌ ഏബ്രഹാം നഗറില്‍ തയ്യാറാക്കിയ പന്തലില്‍ ആരംഭിച്ചു. പ്രിസൈഡിംഗ്‌ ബിഷപ്പ്‌ ഡോ.തോമസ്‌ ഏബ്രഹാം കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു.
വിഷാദം കൊണ്ട്‌ ഉരുകുന്ന മനസ്സുകള്‍ക്ക്‌ ശക്‌തി നല്‍കുന്നതാണ്‌ ദൈവ വചനമെന്നും, വചനം അനുസരിക്കുന്നത്‌ ജീവിതത്തെ ഫലകരമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ബിഷപ്പ്‌ ഡോ.ഏബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ബിഷപ്പ്‌ ഡോ.ടി.സി. ചെറിയാന്‍, ബിഷപ്പ്‌ ഡോ.സി.വി.മാത്യു, പ്രതിനിധിസഭാ അധ്യക്ഷന്‍ റവ. ഡോ.ജോണ്‍ മാത്യു,സഭാ സെക്രട്ടറി റവ.സജി മാത്യു,ഉപാധ്യക്ഷന്‍ കെ.ഒ.രാജുക്കുട്ടി,സഭാ ട്രഷറര്‍ റവ.സജി ഏബ്രഹാം,അത്മായ ട്രസ്‌റ്റി പ്ര?ഫ.ഏബ്രഹാം ജോര്‍ജ്‌ വികാരി ജനറല്‍ റവ.ടി.കെ. തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു. റവ. വര്‍ഗീസ്‌ ഫിലിപ്പ്‌ റവ.പ്രകാശ്‌ മാത്യു എന്നിവര്‍ പ്രാര്‍ത്ഥനയ്‌ക്ക് നേതൃത്വം നല്‍കി. ഇന്ന്‌ രാവിലെ 9.30 ന്‌ സഭാദിന സ്‌തോത്ര ശുശ്രൂഷയുംസമ്മേളനവും നടക്കും. ഡിപ്പാര്‍ട്ട്‌മെന്‍റ്‌ ഓഫ്‌ മ്യൂസിക്ക്‌ ആന്‍ഡ്‌ കമ്യൂണിക്കേഷന്‍സിന്റെ നേതൃത്വത്തിലുള്ള 65 അംഗ ഗായകസംഘം ഗാന ശുശ്രൂഷയ്‌ക്ക് നേതൃത്വം നല്‍കും.കണ്‍വെന്‍ഷന്‍ ഫെബ്രുവരി 1ന്‌ ആത്മീയ സംഗമത്തോടെ സമാപിക്കും.

Ads by Google
Advertisement
Monday 26 Jan 2026 04.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW