-->
കോഴഞ്ചേരി : കുടുംബങ്ങളിലെ ഭദ്രത ഇല്ലായ്‌മയാണ് സമൂഹം ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ശ്രീരാമദാസാശ്രമം മഠാധിപതി സ്വമി ശക്‌തി ശാന്താനന്ദ . ലോകത്തിലെ ഏറ്റവും ശക്‌തമായ സംഘടനയാണ് കുടുംബം. ഏറ്റവും ചെറിയ സംഘടനയും കുടുംബമാണ്. സ്‌നേഹമാണ് കുടുംബത്തിന്റെ അടിസ്‌ഥാനം .
സ്‌നേഹമുണ്ട് എന്ന് കുടുംബാംഗങ്ങളെ പരസ്‌പരം ബോധ്യപ്പെടുത്താന്‍ കഴിയാത്തതാണ് ഇന്ന് സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് മൂലകാരണം . അദ്ദേഹം കൂട്ടി ചേര്‍ത്തു. ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി നവതിയാഘോഷത്തോടനുബന്ധിച്ച് അയിരൂര്‍ ചെറുകോല്‌പുഴ കലാലയം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കുടുംബ സമീക്ഷ പരിപാടിയില്‍ മാര്‍ണ്മ ദര്‍ശനം നല്‌കി സംസാരിക്കുകയായിരുന്നു അദ്ദേഹം . ധര്‍മം നില നിന്നില്ലെങ്കില്‍ രാഷ്ര്‌ടവും സമൂഹവുമില്ല. ധര്‍മ്മ ബോധം ഉണ്ടാവേണ്ടത് കുടുംബത്തില്‍ നിന്നാണ്. ശക്‌തിയും ബുദ്ധിയും ഒരു പോലെ ഉപയോഗിച്ച് ധര്‍മ്മത്തിന്റെ നിലനില്‌പിനായി പ്രവര്‍ത്തിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു. സ്വാഗത സംഘം ചെയര്‍മാന്‍ അജയകുമാര്‍ വല്യുഴത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
കുടുംബ സമീക്ഷ ജനറല്‍ കണ്‍വീനര്‍ സ്വാമി ഹനുമദ് പാദാനന്ദ സരസ്വതി , ഇടപ്പാവൂര്‍ തീര്‍ത്ഥ പാദാശ്രമം മഠാധിപതി സ്വാമി സര്‍വാത്മാനന്ദ തീര്‍ത്ഥ പാദര്‍ , ശ്രീരാമ ദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി പ്രസിഡന്റ് കിഷോര്‍ കുമാര്‍, അനൂപ് കൃഷ്‌ണന്‍ , പി . ആര്‍ ഷാജി , ബ്രഹ്‌മചാരി പ്രവിത്ത് സ്വാമി , വിജയലക്ഷ്‌മി എന്നിവര്‍ പ്രസംഗിച്ചു.കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് സെന്റര്‍ നല്‌കി വരുന്ന ബ്രീഡ് കണ്‍സര്‍വേഷന്‍ അവാര്‍ഡിനര്‍ഹനായ അജയകുമാര്‍ വല്യുഴത്തലിനെ യോഗത്തില്‍ ആദരിച്ചു.
കാസര്‍കോഡ് നിന്നും ആരംഭിച്ച കുടുംബ സമീക്ഷ യാത്രയുടെ പത്തനം തിട്ട ജില്ലാതല പരിപാടിയാണ് ചെറുകോല്‌പുഴയില്‍ നടന്നത്. ശ്രീ വിദ്യാധി രാജ സ്‌മൃതി മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചനയ്‌ക്ക് ശേഷമാണ് പരിപാടി ആരംഭിച്ചത്. ചെറുകോല് പുഴ വിദ്യാധിരാജ സ്‌മൃതി മണ്ഡപത്തിലെത്തിയ സന്യാസി സംഘത്തെ ഹിന്ദു മത മഹാമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് , ജനറല്‍ സെകട്ടറി എ. ആര്‍ വിക്രമന്‍ പിള്ള എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കുടുംബ സമീക്ഷ പരിപാടിക്ക് മുന്നോടിയായി ഗോപൂജയും നടത്തി.