Wednesday, March 11, 2026 Last Updated 1 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 26 Jan 2026 04.59 AM

എം.സി. റോഡില്‍ അപകടം,10 പേര്‍ക്ക്‌ പരിക്ക്‌

uploads/news/2026/01/822607/1.jpg

കുറ്റൂര്‍ : എം.സി റോഡില്‍ തിരുവല്ല രാമന്‍ചിറയില്‍ ടൂറിസ്‌റ്റ് ബസും ട്രെയിലര്‍ ലോറിയും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ 10 പേര്‍ക്ക്‌ പരിക്ക്‌. ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേന എത്തി രക്ഷപ്പെടുത്തി.ഞായറാഴ്‌ച പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം. തിരുവല്ലയിലെ കുറ്റൂരില്‍ നിന്നും വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന ബസാണ്‌ ചങ്ങനാശ്ശേരി ഭാഗത്തുനിന്നും തിരുവല്ലയിലേക്ക്‌ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചത്‌. ട്രെയിലര്‍ ഡ്രൈവര്‍, ബസ്‌ ഡ്രൈവര്‍, ബസിലെ യാത്രക്കാരായ എട്ടുപേര്‍ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. പരിക്കേറ്റവരെ തിരുവല്ല താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Ads by Google
Advertisement
Monday 26 Jan 2026 04.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW