Friday, March 13, 2026 Last Updated 12 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 26 Jan 2026 04.59 AM

രാഷ്‌ട്രീയം മറന്ന്‌ നാട്‌ ഒന്നിക്കേണ്ട കാലം: പി.പി. സുനീര്‍

പൊന്നാനി: ജാതിയുടേയും മതത്തിന്റേയും ഭാഷയുടേയും ദേശത്തിന്റേയും വേഷത്തിന്റേയും അടിസ്‌ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ചിദ്രശക്‌തികള്‍ക്കെതിരെ ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി പോരാടണമെന്ന്‌ രാജ്യസഭാംഗം പി.പി. സുനീര്‍ പറഞ്ഞു. സൗഹൃദ കൂട്ടായ്‌മയായ തൗദാരം പൊന്നാനിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൗദാരം പൊന്നാനി അംഗങ്ങളായ നഗരസഭ കൗണ്‍സിലര്‍ ടി.കെ. അഷറഫ്‌, ആള്‍ കേരള ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ (എ.കെ.ഡി.എ) ജില്ലാ സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്‌ എന്നിവരെയാണ്‌ അനുമോദിച്ചത്‌. കണ്‍വീനര്‍ പി. കമാലുദ്ധീന്‍ അധ്യക്ഷനായി. തൗദാരം സ്‌ഥാപകന്‍ ഇബ്രാഹീം മാളിയേക്കല്‍, എം.ഇ.എസ്‌. സംസ്‌ഥാന ട്രഷറര്‍ ഓ.സി. സലാഹുദ്ധീന്‍, എം.ഐ. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ.എം. അബ്‌ദു സമദ്‌, തണല്‍ ചാരിറ്റബിള്‍ ട്രസ്‌റ്റ് ചെയര്‍മാന്‍ അബ്‌ദുള്‍ ലത്തീഫ്‌, ചേമ്പര്‍ ഓഫ്‌ കോമേഴ്‌സ് പ്രസിഡണ്ട്‌ പി.വി. ലത്തീഫ്‌, ജെ.എം. റോഡ്‌ കൂട്ടായ്‌മയുടെ പ്രതിനിധി വി. ബഷീര്‍, എം.എസ്‌.എസ്‌. പ്രതിനിധി കെ.പി. മൂസ പ്രസംഗിച്ചു.
തൗദാരം പൊന്നാനി സംഘടിപ്പിച്ച നഗരസഭാ തെരഞ്ഞെടുപ്പ്‌ പ്രവചന മത്സരത്തിലെ വിജയികളായ ഫാത്തിമ്മ മെഹ്‌റ (എം.ഐ. ഗേള്‍സ്‌ ഹൈസ്‌കൂള്‍, സജ്‌ന ഷിറിന്‍ ( തൃക്കാവ്‌ ഹൈസ്‌കൂള്‍), മുനവ്വറലി (ജി.എല്‍.പി.എസ്‌. കടവനാട്‌) എന്നിവര്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. കെ.വി. ഹബീബ്‌ റഹ്‌മാന്‍ സ്വാഗതവും അബ്‌ദുള്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Monday 26 Jan 2026 04.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW