Friday, March 13, 2026 Last Updated 12 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 26 Jan 2026 04.59 AM

കേരള സ്‌റ്റേറ്റ്‌ റൂട്രോണിക്‌സ് ജില്ലാ കലോത്സവം: മേലാറ്റൂര്‍ ഇന്‍ഫോ മേറ്റ ഓവറോള്‍ ചാമ്പ്യന്‍മാര്‍

uploads/news/2026/01/822604/2.jpg

മലപ്പുറം: മലപ്പുറത്ത്‌ നടന്ന കേരള സ്‌റ്റേറ്റ്‌ റൂട്രോണിക്‌സ് ജില്ലാ കലോത്സവത്തില്‍ (യൂത്ത്‌ ഫെസ്‌റ്റിവല്‍ 2026 ) മേലാറ്റൂര്‍ ഇന്‍ഫോ മേറ്റ ഓവറോള്‍ ചാമ്പ്യന്‍മാരായി. എടക്കര എല്‍.സി.സി.ക്കാണ്‌ രണ്ടാം സ്‌ഥാനം. പെരിന്തല്‍മണ്ണ ഐ.ഐടി മൂന്നാമതെത്തി. മലപ്പുറം ടൗണ്‍ഹാളില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എ. ജബ്ബാര്‍ ഹാജി കലോത്സവം ഉദ്‌ഘാടനം ചെയ്‌തു. റാറ്റ്‌ക ജില്ലാ പ്രസിഡന്റ്‌ ഡോ. എന്‍.ടി.സി. മജീദ്‌ പെരിന്തല്‍മണ്ണ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ അംഗം ഹനീഫ മൂന്നിയൂര്‍, കവിയും ഗായകനുമായ അനില്‍ മങ്കട, റാറ്റ്‌ക സംസ്‌ഥാന ട്രഷറര്‍ ഷമീര്‍ കളത്തിങ്ങല്‍, ജില്ലാ ഭാരവാഹികളായ സമദ്‌ കോട്ടയ്‌ക്കല്‍, താഹിര്‍ കരുവാരകുണ്ട്‌, റഫീഖ്‌, ജിതേഷ്‌ ചെമ്മാട്‌, പ്രോഗ്രാം കണ്‍വീനര്‍ അനീഫ്‌ രാജാജി, ഷാഹിദ്‌ വളഞ്ചേരി, ജോണ്‍സണ്‍ എടക്കര, കാമില്‍ ഷൗകി കൊണ്ടോട്ടി, ഫാറൂഖ്‌ ഐ.ഐടി പെരിന്തല്‍മണ്ണ, കെ.സി. മുംതാസ്‌, റഷീദ ലേഡി ബേര്‍ഡ്‌ പ്രസംഗിച്ചു.
ജില്ലയിലെ വിവിധ പഠന കേന്ദ്രങ്ങളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ മത്സര ഇനങ്ങളില്‍ പങ്കെടുത്തു. സമാപന സമ്മേളനം റാറ്റ്‌ക സംസ്‌ഥാന ട്രഷറര്‍ ഷമീര്‍ കളത്തിങ്ങല്‍ ഉദ്‌ഘാടനം ചെയ്‌തു.ജേതാക്കള്‍ക്ക്‌ സമ്മാന വിതരണവും നിര്‍വഹിച്ചു.

Ads by Google
Advertisement
Monday 26 Jan 2026 04.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW