Friday, March 13, 2026 Last Updated 58 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 26 Jan 2026 04.59 AM

സ്‌ത്രീകള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത്‌ മാതൃകാപരം: അഡ്വ: എ.പി. സ്‌മിജി

uploads/news/2026/01/822603/1.jpg

താനൂര്‍: അരീക്കാട്‌ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ തുടക്കം കുറിക്കുന്ന ജെന്‍സി സ്‌കോളര്‍സ്‌ അക്കാദമി യുടെ നാമകരണം ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. എ.പി. സ്‌മിജി നിര്‍വഹിച്ചു. സ്‌ത്രീകള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ പുതിയ കാലത്ത്‌ അനിവാര്യമാണെന്നും മാതൃകാപരമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. പ്രദേശത്തെ മൂന്ന്‌ വാര്‍ഡുകളില്‍ നിന്നുള്ള വിദ്യാസമ്പന്നരായ യുവതികളെ കണ്ടെത്തി അവരെ പഠന പ്രവര്‍ത്തനങ്ങളില്‍ പിന്നാക്കാം നില്‍ക്കുന്ന കുട്ടികള്‍ക്ക്‌ കൈത്താങ്ങാക്കുക എന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യം.
ചടങ്ങില്‍ അരീക്കാട്‌ നിന്നും ത്രിതല പഞ്ചായത്ത്‌ പ്രതിനിധികളായവര്‍ക്ക്‌ മുതിര്‍ന്ന പൗരകളാല്‍ നല്‍കിയ ആദരവ്‌ വേറിട്ട അനുഭവമായി. വനിതാ വേദി ആശയം പ്രവര്‍ത്തികമാക്കിയ കെ.എസ്‌.ഇ.ബി. എഞ്ചിനീയര്‍ കൂടിയായ അഷ്‌റഫ്‌ കരുമരക്കലിനെ എ.പി. സ്‌മിജി ആദരിച്ചു. വനിതാ വേദി അധ്യക്ഷ ബ്ലോക്ക്‌ അംഗം കെ.പി, ആയിഷുമ്മു, എം.എം. ഷിബ, വാര്‍ഡ്‌ അംഗങ്ങളായ വടക്കിനിയേടത്ത്‌ റൈഹാനത്ത്‌, കുഞ്ഞിപ്പ തെയ്മ്പായടി, വനിതാ വേദി ഭാരവാഹികളായ എം.എം. സൈഫുന്നിസ, കെ. സമീറ, പി.പി. സുലൈഖ, ഹാജറ അലി, ആശിഖ മൊയ്‌തീന്‍, മുസ്ലിംലീഗ്‌ നേതാക്കളായ വി. കുഞ്ഞീതു, വി. മജീദ്‌ ഹാജി, എം.എം. ഖാസിം, പി.എം. ഹസ്സൈനാര്‍ ഹാജി, എം.പി. നാസര്‍, മുത്തു പറക്കുണ്ടില്‍, ടി. സലാം, കെ.വി. സലാം, വി. നസീഹ്‌, കെ.പി. മുസ്‌തഫ, കെ.വി. സിദ്ധീഖ്‌, കള്ളിക്കല്‍ റസാഖ്‌, വി. റുക്‌സാന പ്രസംഗിച്ചു, കെ.വി. ഫാത്തിമ ലുലു സ്വാഗതം പറഞ്ഞു.

Ads by Google
Advertisement
Monday 26 Jan 2026 04.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW