Wednesday, March 11, 2026 Last Updated 26 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 26 Jan 2026 04.59 AM

കോഴിഫാമില്‍ തെരുവുനായ്‌ക്കള്‍ കടിച്ചു കൊന്നത്‌ 600 കോഴികളെ

uploads/news/2026/01/822602/4.jpg

പൊന്‍കുന്നം: ചിറക്കടവ്‌ ഈസ്‌റ്റ് ഗ്രാമദീപം കുഴിപ്പള്ളില്‍ ശശിധരന്‍പിള്ളയുടെ കോഴിഫാമിലെ അറുനൂറോളം കോഴികളെ തെരുവുനായ്‌ക്കള്‍ കടിച്ചുകൊന്നു. കഴിഞ്ഞ ദിവസം രാവിലെ ഫാമിന്റെ അരികിലെ വലകള്‍ പൊട്ടിച്ച്‌ അകത്തുകടന്ന മൂന്ന്‌ നായ്‌ക്കളാണ്‌ കോഴികളെ കടിച്ചുകൊന്നത്‌. കോഴികളുടെ ശബ്‌ദം കേട്ട്‌ ശശിധരന്‍പിള്ള ഓടിയെത്തിയപ്പോള്‍ നായകള്‍ പുറത്തേക്കോടി. ചത്ത കോഴികളെ മണ്ണുമാന്തി യന്ത്രമുപയോഗിച്ച്‌ കുഴികുത്തി മൂടി. പൊന്‍കുന്നം-കെ.വി.എം.എസ്‌ റോഡിലും ആശുപത്രി പരിസരത്തും തെരുവുനായകളുടെ ശല്യമുണ്ടെന്ന്‌ നാട്ടുകാര്‍ പരാതിപ്പെട്ടു. ഭക്ഷണാവശിഷ്‌ടം ഉപേക്ഷിക്കുന്നിടങ്ങള്‍ കേന്ദ്രീകരിച്ചാണിവ തമ്പടിക്കുന്നത്‌.

Ads by Google
Advertisement
Monday 26 Jan 2026 04.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW