Thursday, March 12, 2026 Last Updated 39 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 26 Jan 2026 04.59 AM

കൊതവറ പാലം അപകടാവസ്‌ഥയില്‍

uploads/news/2026/01/822600/2.jpg

വൈക്കം: തലയാഴം പഞ്ചായത്തില്‍ ഉല്ലല-കൊതവറ റോഡിലെ കൊതവറ പാലം കോണ്‍ക്രീറ്റ്‌ തൂണുകള്‍ ദ്രവിച്ച്‌, കൈവിരികള്‍ തകര്‍ന്ന്‌ അപകടാവസ്‌ഥയില്‍. ദിനംപ്രതി നൂറുകണക്കിന്‌ കുട്ടികള്‍ കൊതവറ കോളേജിലേക്കും, സ്‌കൂളുകളിലേക്കും ഈ പാലം വഴി യാത്ര ചെയ്യുന്നുണ്ട്‌. കൂടാതെ ജോലിക്കും, മറ്റാവശ്യങ്ങള്‍ക്കും സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ യാത്ര ചെയ്യുന്നതും ഇതുവഴിയാണ്‌.
കൊതവറ ആശുപത്രിയില്‍ അടിയന്തിര ചികിത്സയ്‌ക്ക് വരുന്ന രോഗികളും, ഭാരവാഹനങ്ങളും ഉള്‍പ്പെടെ മറ്റു വാഹനങ്ങളും ഈ പാലത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌.
കാല്‍നട യാത്രക്കാര്‍ കൈവരി ഇല്ലാത്തതുമൂലം ആശങ്കയിലാണ്‌. ആഴമുള്ള തോട്ടിലേക്ക്‌ വീണാല്‍ മനുഷ്യജീവന്‍ അപകടപ്പെടാന്‍ സാധ്യതയുണ്ട്‌. ഉല്ലല വഴി കൊതവറ-ചെമ്മനത്തുകര-ടി.വി പുരം-വൈക്കം മേഖലയെ ബന്ധിപ്പിക്കുന്നതാണ്‌ റോഡ്‌. വൈക്കം-വെച്ചൂര്‍ റോഡ്‌ വികസന സമയത്ത്‌ ഈ പാലം കൂടി പണി പൂര്‍ത്തീകരിച്ചാല്‍ ഈ റോഡ്‌ പാരലല്‍ റോഡായി ഉപയോഗിക്കാന്‍ സാധിക്കും. കഴിഞ്ഞ സംസ്‌ഥാന ബജറ്റില്‍ 3.25 കോടി രൂപ പാലത്തിന്‌ വകയിരുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. അടിയന്തരമായി ജനപ്രതിനിധികളും, ഉദ്യോഗസ്‌ഥരും ഗൗരവമായി പ്രശ്‌നത്തെ കണ്ട്‌ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന്‌ കേരള കോണ്‍ഗ്രസ്‌ (എം) സംസ്‌ഥാന കമ്മിറ്റി അംഗം ബിജു പാറപ്പള്ളി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട്‌ എന്‍.സോമന്‍ അധ്യക്ഷത വഹിച്ചു. ഷാജി ചില്ലക്കല്‍, സണ്ണി മലയില്‍, ഷാജി ഏത്തപ്പന്‍, ജോമോന്‍ കൈതക്കാട്ട്‌, ജോജോ കളമാന്തരച്ചിറ, ബിനീഷ്‌ തൈത്തറ, ബോബി കുറുപ്പ്‌ എന്നിവ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 26 Jan 2026 04.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW