-->
മുക്കം: വിദ്യാര്‍ഥികളുടെ ചിന്താ വികാസത്തിനും പഠനത്തിനും വിഘാതമാകുന്ന റീല്‍സുകളില്‍ നിന്ന് മുക്‌തമാകാന്‍ സ്‌ക്രീന്‍ സമയം നിയന്ത്രിക്കണമെന്ന് നജീബ് കാന്തപുരം എം.എല്‍.എ അഭിപ്രായപ്പെട്ടു.വിസ്‌ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വിദ്യാഭ്യാസ ബോര്‍ഡ് സംഘടിപ്പിച്ച മദ്‌റസാ സര്‍ഗവസന്തം രണ്ടാദിനമല്‍സരങ്ങള്‍ ഉല്‍ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ വികാസത്തിന് അഭിമാനിക്കാവുന്നതാണെങ്കിലും സഹാനുഭൂതിയെ സമ്മാനിക്കാന്‍ അവക്ക് ആകില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇന്റര്‍നെറ്റിന്റെ വലയത്തില്‍ അഭിരമിക്കുന്ന ആധുനിക തലമുറ പച്ചയായ ഭൂമിയെയും മനുഷ്യരെയും തിരിച്ചറിയാനുള്ള അവസരമുണ്ടാകണം. ഭൂമി വിളിക്ക്‌ണ്ണ്ട്, മനുഷ്യന്‍ അരികെയുണ്ട് പുഴ ഒഴുക്‌ണ് ണ്ട്, കാട് പൂക്ക്‌ണ് ണ്ട്, പോലെയുള്ള സര്‍ഗവസന്ത തീമുകള്‍ വിദ്യാര്‍ഥികള്‍ക്ക് വലിയ പാഠങ്ങള്‍ നല്‍കുണ്ടന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വിസ്‌ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്‌ഥാന സെക്രട്ടറി നാസിര്‍ ബാലുശേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ അശ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി. സംസ്‌ഥാന ട്രഷറര്‍ കെ. സജാദ്, വിസ്‌ഡം വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ഹുസൈന്‍ ടി. കാവനൂര്‍, സെക്രട്ടറി റഷീദ് കാരപ്പുറം സര്‍ഗവസന്തം ജനറല്‍ കണ്‍വീനര്‍ പി.കെ അംജദ് മദനി, മുജീബ് ഒട്ടുമ്മല്‍ പ്രസംഗിച്ചു.