Wednesday, March 11, 2026 Last Updated 28 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 26 Jan 2026 04.58 AM

ആദരവും സ്വീകരണവും ഹെല്‍ത്ത്‌ കാര്‍ഡ്‌ വിതരണവും

uploads/news/2026/01/822596/2.jpg

തലശേരി: കേരള ഹോട്ടല്‍ ആന്റ്‌ റസ്‌റ്റോറന്റ്‌ അസോസിയേഷന്‍ തലശേരി യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ആദരവും സ്വീകരണവും ഹോട്ടല്‍ ജീവനക്കാര്‍ക്കുള്ള ഹെല്‍ത്ത്‌ കാര്‍ഡ്‌ വിതരണവും സംഘടിപ്പിച്ചു.ഹോട്ടല്‍ നവരത്ന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെ.എച്ച്‌ ആര്‍ എ സംസ്‌ഥാന പ്രസിഡന്റ്‌ ജി. ജയപാല്‍ ഉദ്‌ഘാടനം ചെയ്‌തു. തലശേരി യൂനിറ്റ്‌ വര്‍ക്കിങ്ങ്‌ വൈസ്‌ പ്രസിസന്റ്‌ കെ.പി. ഷാജി അധ്യക്ഷനായി. തലശേരി നഗരസഭ ചെയര്‍മാന്‍ കാരായി ചന്ദ്രശേഖരന്‍, വൈസ്‌ ചെയര്‍ പേഴ്‌സണ്‍ വി.സതി എന്നിവരെയും നഗരസഭ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ സി.ഒ.ടി. ഷെബീര്‍, ഹെന്റിറി ആന്റണി, കെ. അഷറഫ്‌, എം.വി സ്‌മിത, ഭാരതി, കെ.എച്ച്‌.ആര്‍.എ സംസ്‌ഥാ പ്രസിഡന്റ്‌ ജി. ജയപാല്‍ കെ.എച്ച്‌.ആര്‍ എ. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ കെ.അച്ചുതന്‍, ജില്ലാ സെക്രട്ടറി നാസര്‍ മാടോള്‍,ജില്ല പ്രസിഡന്റ്‌ കെ.എന്‍ ഭൂപേഷ്‌, ഓഫീസ്‌ സെക്രട്ടറി കെ.കെ. ദിനേശന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. കെ.എച്ച്‌.ആര്‍.എ. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്‌ കെ.എന്‍ ഭൂപേഷ്‌ മുഖ്യപ്രഭാഷണം നടത്തി.വ്യാപാര വ്യവസായ സമിതി സെക്രട്ടറി സി.പി.എം നൗഫല്‍ വി.രാജേഷ്‌, കെ.ജയചന്ദ്രന്‍ കെ.അശോകന്‍, ഹരീഷ്‌ എന്നിവര്‍ സംസാരിച്ചു. 550 ഓളം വരുന്ന ഹോട്ടല്‍ ജീവനകാര്‍ക്കുള്ള ഹെല്‍ത്ത്‌ കാര്‍ഡ്‌ വിതരണവും ചടങ്ങില്‍ നടന്നു.

Ads by Google
Advertisement
Monday 26 Jan 2026 04.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW