Wednesday, March 11, 2026 Last Updated 32 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 26 Jan 2026 04.58 AM

മുച്ചിലോട്ട്‌ പെരുങ്കളിയാട്ടങ്ങള്‍ ലോകാത്ഭുതം: ടി.ഐ. മധുസൂതനന്‍ എം.എല്‍.എ

uploads/news/2026/01/822595/1.jpg

മാതമംഗലം: ലോകത്തിലെ തന്നെ ഒരു അത്ഭുതമാണ്‌ മുച്ചിലോട്ട്‌ പെരുങ്കളിയാട്ടമെന്ന്‌ ടി.ഐ. മധു സൂതനന്‍ എം.എല്‍.എ. എരമം പുല്ലൂര്‌ മുച്ചിലോട്ട്‌ പെരുങ്കളിയാട്ടം സംഘാടക സമിതി രൂപീകരണ യോഗം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുച്ചിലോട്ട്‌ പെരുങ്കളിയാട്ടം ഒരു ജാതി വിഭാഗത്തിന്റെ മാത്രം ആഘോഷമല്ലെന്നും, ജാതിമത ഭേദമില്ലാതെ ഒരു ദേശത്തിന്റെ ആഘോഷമായി പെരുങ്കളിയാട്ടം മാറുന്ന കാഴ്‌ച്ചകളാണ്‌ കണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എരമം പുല്ലൂര്‌ മുച്ചിലോട്ട്‌ ഭഗവതി ക്ഷേത്രത്തില്‍ പതിനേഴ്‌ സംവല്‍സരങ്ങള്‍ക്ക്‌ ശേഷം 2027 ജനുവരി 8 മുതല്‍ 11 വരെ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌് ടി.വി ചന്ദ്രന്‍, ചെറുപുഴ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലൈസമ്മ തോമസ്‌, കണ്ണുര്‍ ജില്ലാ പഞ്ചായത്ത്‌ വികസന കാര്യ സ്‌റ്റാന്റിങ്ങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി മോഹന്‍ തുടങ്ങി രാഷ്ര്‌ടീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വെച്ച്‌ 2001 അംഗ സംഘാടക സമിതി പാനല്‍ ദേവസ്വം സെക്രട്ടറി യു. അനില്‍ കുമാര്‍ അതരിപ്പിച്ചു. മുഖ്യ രക്ഷാധികാരികള്‍ ആയി ബ്രഹ്‌മശ്രീ തെക്കിനേടത്ത്‌ തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണിനമ്പൂതിരിപ്പാട്‌, കരിവെള്ളൂര്‍ വല്ല്യച്‌ഛന്‍ പ്രമോദ്‌ കോമരം എന്നിവരെ തെരഞ്ഞെടുത്തു. രക്ഷാധികാരികളായി മന്ത്രി കടന്നപ്പളി രാമചന്ദ്രന്‍, രാജ്‌ മോഹന്‍ ഉണ്ണിത്താന്‍ എം.പി, ടി. ഐ.മധുസൂദനന്‍ എം.എല്‍.എ, കെ.സി വേണുഗോപാല്‍ എം.പി, കെ. പ്രീത, സി സത്യപാലന്‍, തുടങ്ങി പതിനൊന്നോളം അംഗങ്ങളും, ചെയര്‍ന്മാനായി കക്കപ്രവന്‍ ബാലകൃഷ്‌ണന്‍ നമ്പ്യാര്‍, വര്‍ക്കിങ്ങ്‌ ചെയര്‍മാന്‍ ടി.വി. ജനാര്‍ദ്ദനന്‍, ജനറല്‍ കണ്‍വീനര്‍ ടി.വി.തമ്പാന്‍, ട്രഷറര്‍ ടി.കെ. രാജന്‍ തുടങ്ങിയവരേയും തെരഞ്ഞെടുത്തു. ഇരുപത്തി ഏഴോളം സബ്ബ്‌ കമ്മറ്റികളും രൂപീകരിച്ചു. ദേവസ്വം പ്രസിഡന്റ്‌ ടി.വി. കരുണാകരന്‍ നന്ദി പറഞ്ഞ ചടങ്ങില്‍ വന്‍ ജന പങ്കാളിത്തമായിരുന്നു. ഇതോടെ പെരുങ്കളിയാട്ട ഒരുക്കങ്ങള്‍ക്ക്‌ തുടക്കമായി.

Ads by Google
Advertisement
Monday 26 Jan 2026 04.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW