Saturday, March 14, 2026 Last Updated 10 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 26 Jan 2026 04.58 AM

നാട്ടുകാരുടെ ഉറക്കം കെടുത്തി മുപ്ലിവണ്ട്‌ ശല്യം

uploads/news/2026/01/822593/3.jpg

തൊടുപുഴ: നാട്ടിലെങ്ങും മുപ്ലി വണ്ടുകള്‍ പെരുകുന്നു. ഇതുമൂലം ജനജീവിതം പ്രതിസന്ധിയിലാകുകയാണ്‌. കൂട്ടമായി എത്തുന്ന ഇവയെ തുരത്താന്‍ മാര്‍ഗമില്ലാതെ വിഷമിക്കുകയാണ്‌ ആളുകള്‍. മലയോര മേഖലയില്‍ വേനല്‍മഴ തുടങ്ങിയതോടെ വണ്ടിന്റെ എണ്ണം പെരുകിയിരിക്കുകയാണ്‌. റബര്‍ തോട്ടങ്ങള്‍ക്കു സമീപമുള്ള വീടുകളിലാണ്‌ ശല്യമേറെ.
ഓടുമേഞ്ഞ വീടുകളുടെ മച്ചിലും ഭിത്തികളിലും പകല്‍ വണ്ടുകള്‍ കൂട്ടം കൂടിയിരിക്കും. രാത്രി വൈദ്യുതി വിളക്കുകള്‍ തെളിയുന്നതോടെ ഭിത്തികളില്‍ നിറയും. ലൈറ്റ്‌ അണച്ചാല്‍ വെളിച്ചം കാണുന്നിടത്തേക്ക്‌ പറക്കും. ചില സമയങ്ങളില്‍ വണ്ടിന്‍കൂട്ടം ഇളകി വീഴും. താഴെ ഭക്ഷണപ്പാത്രത്തിലേക്കോ കിടക്കയിലേക്കോ ആയിരിക്കും വീഴ്‌ച. വണ്ട്‌ ശല്യമുള്ള വീട്ടുകാര്‍ക്ക്‌ സന്ധ്യ മയങ്ങിയാല്‍ ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്‌ഥ. വിദ്യാര്‍ഥികളുടെ പഠനത്തിനും ഇവ തടസം സൃഷ്‌ടിക്കുന്നു. വസ്‌ത്രങ്ങള്‍ക്കുള്ളിലൂടെ ഇഴഞ്ഞുനീങ്ങുന്നതും പ്രയാസമുണ്ടാക്കുന്നു. കുട്ടികളുടെ ചെവിയില്‍ കയറിപ്പോകാനും സാധ്യതയേറെയാണ്‌. കേരളത്തില്‍ ചില സ്‌ഥലങ്ങളില്‍ മുപ്ലിവണ്ടിനെ അഗ്നി രക്ഷസേന ഡീസല്‍ തളിച്ച്‌ തുരത്തിയതായി പറയുന്നു.

Ads by Google
Advertisement
Monday 26 Jan 2026 04.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW