Saturday, March 14, 2026 Last Updated 10 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 26 Jan 2026 04.58 AM

മിനിവാന്‍ മറിഞ്ഞ്‌ 13 പേര്‍ക്ക്‌ പരുക്ക്‌ ചെമ്മണ്ണാര്‍-ഗ്യാപ്പ്‌ റോഡില്‍ വീണ്ടും വാഹനാപകടം

uploads/news/2026/01/822592/2.jpg

കുഞ്ചിത്തണ്ണി: അപകടങ്ങള്‍ തുടര്‍ക്കഥയായ ചെമ്മണ്ണാര്‍ - ഗ്യാപ്പ്‌ റോഡില്‍ വീണ്ടും വാഹനാപകടം. ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഇവിടെ നടന്ന മൂന്നാമത്തെ വാഹനാപകടമാണിത്‌. ശനിയാഴ്‌ച രാവിലെ 10.30നാണ്‌ തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ നിന്ന്‌ എത്തിയ പതിനാലംഗ സംഘം സഞ്ചരിച്ച മിനിവാന്‍ റോഡില്‍ മറിഞ്ഞത്‌. നിയന്ത്രണം നഷ്‌ടപ്പെട്ട വാന്‍ മണ്‍തിട്ടയില്‍ ഇടിച്ച ശേഷം റോഡില്‍ മറിഞ്ഞ്‌ തെന്നിനീങ്ങുകയായിരുന്നു. അപകടത്തില്‍ 13 പേര്‍ക്ക്‌ പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്‌.
ഗുരുതരമായി പരുക്കേറ്റ ട്രിച്ചി സ്വദേശി ശക്‌തി, രാമര്‍ എന്നിവരെ വിദഗ്‌ധ ചികിത്സയ്‌ക്കായി ട്രിച്ചിക്ക്‌ കൊണ്ടു പോയി. ബാക്കി പരിക്കേറ്റവരെ മൂന്നാര്‍ ജനറല്‍ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം തേനിയിലേക്ക്‌ കൊണ്ടു പോയി. തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ നിന്നും മൂന്നാര്‍ സന്ദര്‍ശിക്കാന്‍ എത്തിയ സംഘത്തിന്റെ വാഹനത്തില്‍ 13 പേരായിരുന്നു ഉണ്ടായിരുന്നത്‌. മൂന്നാര്‍ ഗ്യാപ്പ്‌ റോഡില്‍ നിന്നും ബൈസണ്‍വാലിക്കുള്ള കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം നഷ്‌ടപ്പെട്ട വാഹനം മണ്‍തിട്ടയില്‍ ഇടിച്ച ശേഷം റോഡില്‍ തന്നെ മറിക്കുകയായിരുന്നു.
സമീപവാസികളും രാജാക്കാട്‌ പോലീസും മൂന്നാറില്‍ നിന്ന്‌ എത്തിയ അഗ്നി രക്ഷാ സേനയും ചേര്‍ന്നാണ്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌. ഈ റോഡില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍ ഈ റോഡിനെ ദുരന്ത പാതയാക്കി മാറ്റിയിരിക്കുകയാണ്‌. 2022 ല്‍ ചെമ്മണ്ണാര്‍ - ഗ്യാപ്പ്‌ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം നടക്കുന്ന നാല്‍പ്പത്തിയാറാമത്‌ അപകടമാണിത്‌. ഗ്യാപ്പ്‌ മുതല്‍ കാക്കാക്കട വരെയുള്ള കൊടുംവളവുകളും കുത്തനെയുള്ള ഇറക്കങ്ങളും നിറഞ്ഞ 7 കിലോമീറ്റര്‍ ഭാഗത്താണ്‌ ഈ അപകടങ്ങള്‍ എല്ലാം ഉണ്ടായത്‌. ചെറുതും വലുതുമായ വാഹനാപകടങ്ങളില്‍ ഇതുവരെ 11 പേര്‍ മരിക്കുകയും ചെയ്‌തു.

Ads by Google
Advertisement
Monday 26 Jan 2026 04.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW