Saturday, March 14, 2026 Last Updated 40 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 26 Jan 2026 04.58 AM

വരയാടുകളുടെ പ്രജനനകാലം ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി ഒന്നിന്‌ അടയ്‌ക്കും

uploads/news/2026/01/822591/1.jpg

മൂന്നാര്‍: മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രങ്ങളിലൊന്നായ ഇരവികുളം ദേശീയ ഉദ്യാനം ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച്‌ 31 വരെ സന്ദര്‍ശകരെ കടത്തിവിടാതെ അടച്ചിടും.
ദേശീയ ഉദ്യാനത്തില്‍ സംരക്ഷിക്കപ്പെട്ടുവരുന്ന വരയാടുകളുടെ പ്രജനനകാലം നടക്കുന്നതിനാലാണ്‌ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്‌. സംരക്ഷിത വന്യജീവി വിഭാഗത്തില്‍പ്പെട്ട വരയാടുകളുടെ എണ്ണം നിലനിര്‍ത്തുന്നതിനായാണ്‌ ഇരവികുളം ദേശീയ ഉദ്യാനത്തില്‍ ഇവയെ സംരക്ഷിച്ചു പോരുന്നത്‌. പ്രജനനകാലം നടക്കുന്ന സമയത്ത്‌ സഞ്ചാരികളുടെ കടന്നുവരവ്‌ ഇതിനെ ബാധിക്കും എന്നും അതിനാല്‍ ദേശീയ ഉദ്യാനം പൂര്‍ണമായും നിരീക്ഷണത്തില്‍ ആയിരിക്കുമെന്നും വനം വകുപ്പ്‌ അധികൃതര്‍ അറിയിച്ചു. ജനുവരി ആദ്യവാരം മുതലേ പ്രദേശത്ത്‌ വരയാടിന്‍കുഞ്ഞുങ്ങളെ കണ്ടു തുടങ്ങിയിരുന്നു. ഇപ്പോള്‍ രാജമല, മേസ്‌തിരികെട്ട്‌, കുമരിക്കല്ല്‌, വരയാട്‌മൊട്ട തുടങ്ങിയ ഭാഗങ്ങളില്‍ നിരവധി കുഞ്ഞുങ്ങള്‍ പുതുതായി പിറന്നിട്ടുണ്ട്‌. ഇവയ്‌ക്ക് ശല്യമുണ്ടാകാതിരിക്കാനാണ്‌ ഉദ്യാനം അടയ്‌ക്കുന്നത്‌. പാര്‍ക്ക്‌ ഏപ്രില്‍ ഒന്നിന്‌ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കും. കഴിഞ്ഞ വര്‍ഷം ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ അന്‍പതാം വാര്‍ഷിക കാലയളവില്‍ നടത്തിയ കണക്കെടുപ്പില്‍ ലോകത്തൊട്ടാകെ 2668 വരയാടുകളുള്ളതില്‍ 1365 എണ്ണം കേരളത്തിലാണുള്ളതെന്നാണ്‌ സര്‍വേ റിപ്പോര്‍ട്ട്‌. ഇതില്‍ തന്നെ ഇരവികുളം നാഷണല്‍ പാര്‍ക്കാണ്‌ ഏറ്റവുമധികം വരയാടുകളുള്ള വന്യജീവി സങ്കേതം. റിപ്പോര്‍ട്ട്‌ പ്രകാരം 841 വരയാടുകളാണ്‌ ഇരവികുളത്തുള്ളത്‌. കേരളത്തിലെ വരയാടുകളില്‍ 90 ശതമാനവും മൂന്നാര്‍ മേഖലയിലാണ്‌.

Ads by Google
Advertisement
Monday 26 Jan 2026 04.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW