-->
കോഴിക്കോട്: മലയാളികള്‍ പലപ്പോഴും ബംഗാളികള്‍ എന്ന് ഗൗരവത്തിലായല്ല ഉപയോഗിക്കുന്നതെന്ന് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി ഡോ. പി.ബി. സലീം. കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യത്തെ ഒട്ടുമിക്ക പുരോഗമനാശയങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കുമെല്ലാം അടിത്തറപാകിയ മണ്ണാണ് ബംഗാളിന്റേത്. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയും രവീന്ദ്ര നാഥ ടാഗോറുമടക്കം ധാരാളം ഉദാഹരണങ്ങള്‍ തന്നെ കാണാം.
ഇന്ത്യയിലേക്ക് വന്ന ഒന്‍പതു നോബേല്‍ സമ്മാനങ്ങളില്‍ എട്ടെണ്ണവും ബംഗാളികളാണ് കൊണ്ടുവന്നതെന്ന് നാം മനസ്സിലാക്കണമെന്നും സലീം പറഞ്ഞു. നന്മകള്‍ക്ക് ഏറെ മുന്‍തൂക്കം നല്‌കുന്നുവെന്നതാണ് ഇന്ത്യയിലെ മറ്റു നഗരങ്ങളില്‍ നിന്ന് കോഴിക്കോടിനെ വേറിട്ടതാക്കുന്നത് മുന്‍ ജില്ലാ കളക്‌ടര്‍ കൂടിയായ സലിം പറഞ്ഞു. ഇന്ത്യയില്‍ നാല് നഗരങ്ങളില്‍ കലക്‌ടറായി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും എന്റെ മനസ്സില്‍ ആദ്യം ഓര്‍മവരുന്ന നഗരം ഇപ്പോഴും കോഴിക്കോടാണ്. ഇവിടെ പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവം ഒരിക്കലും മറക്കുവാനാകാത്തതാണ്. വീണ്ടും വീണ്ടും ഇങ്ങോട്ട് വരുമ്പോഴാണ് നമുക്ക് ഈ നഗരത്തിന്റെ മാധുര്യത്തെക്കുറിച്ച് കൂടുതല്‍ തിരിച്ചറിയുവാന്‍ സാധിക്കുന്നത്. ഇതിന് പ്രധാന കാരണം, ഇവിടത്തെ ജനങ്ങളും സാമൂഹ്യ വാണിജ്യ സംഘടനകളുമാണ്. വ്യത്യസ്‌തകള്‍ക്കിടയിലും നമുക്ക് ഒന്നിച്ചു ചേരാനും ഒത്തുകൂടുവാനുമുള്ള പരിസരം ഒരുക്കുവാന്‍ ഇത്തരം സംഘടനകള്‍ ഏറെ പങ്കു വഹിക്കുന്നുണ്ട്. ചടങ്ങില്‍ കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ഏ.പി. അബ്‌ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു.
കാലിക്കറ്റ് ചേംബര്‍ സെക്രട്ടറി ബോബീഷ് കുന്നത്ത് , വൈസ് പ്രസിഡന്റ് പി.എം. ഷാനവാസ്, ഡോ. കെ. മൊയ്‌തു, റാഫി.പി. ദേവസ്യ , എഞ്ചി കെ ആനന്ദമണി, പി.സി. അബ്‌ദുല്‍ റഷീദ്, റിഫായത്ത് റഹ്‌മാന്‍, സുഹൈല്‍ അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്ര- സംസ്‌ഥാന അംഗീകാരങ്ങള്‍ ലഭിച്ച ചേംബര്‍ അംഗങ്ങളായ അഡ്വ സിറാജുദ്ദീന്‍ ഇല്ലത്തൊടി, പി.കെ. കബീര്‍ സലാല എന്നിവര്‍ക്ക് ചേംബറിന്റെ ഉപഹാരങ്ങള്‍ പി.ബി. സലീം സമ്മാനിച്ചു.