-->
ഭക്ഷ്യസുരക്ഷാ വകുപ്പ് കോഴിക്കോട് നഗരസഭയില്‍ ഭക്ഷ്യ സുരക്ഷാ നഗരം പദ്ധതി നടക്കുന്നു. പദ്ധതി നടപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ഈ മാസം തുടക്കം മുതല്‍ ആരംഭിച്ചതായി കോഴിക്കോട് ഭക്ഷ്യ സുരക്ഷ അസിസ്‌റ്റന്റ് കമ്മീഷണര്‍ ബിബി മാത്യു പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക എന്‍ഫോഴ്‌സ്മെന്റ് പരിശോധനകള്‍,അവബോധന പരിപാടികള്‍, ലൈസന്‍സ് - രജിസ്‌ട്രേഷന്‍ അവബോധന ക്‌ളാസുകള്‍, ലഘുലേഖ വിതരണം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും. പദ്ധതിയുടെ ഭാഗമായി കൊഴുപ്പ് കുറവ്, പഞ്ചസാര കുറവ്, ഉപ്പ് കുറവ് എന്നിവയ്‌ക്ക് പ്രത്യേക പ്രാധാന്യമുള്ള ഭക്ഷ്യസുരക്ഷാ സന്ദേശങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ വഴി ബോധവല്‍ക്കരണ സന്ദേശങ്ങള്‍ നല്‍കും. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, അമിതവണ്ണം തടയല്‍, ഉപ്പ് കുറവ്, പഞ്ചസാര കുറവ്, കൊഴുപ്പ് കുറവ് എന്നിവയെക്കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിനായി ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ തൊഴിലാളികള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവര്‍ക്കുള്ള ബോധവല്‍ക്കരണ ക്‌ളാസ്‌് സംഘടിപ്പിക്കും.
വിദഗ്‌ധ പോഷകാഹാര വിദഗ്‌ദ്ധന്റെ സഹായത്തോടെ സന്ദേശം നല്‍കുകയും ഈ വിഷയത്തില്‍ ഐഇസി മെറ്റീരിയലുകളുടെ വിതരണം നടത്തുകയും ചെയ്ുക. യറെസേ്‌റ്റാറന്റ്, ബേക്കറി, കുടുംബശ്രീ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവയ്‌ക്ക് ബോധവല്‍ക്കരണ ക്‌ളാസ്‌് നല്‍കും. ഫുഡ് സേഫ്‌റ്റി സ്‌റ്റാന്റഡ് (എഫ്.എസ്.എസ്) നിയന്ത്രണങ്ങള്‍, പുതിയ ഭേദഗതികള്‍, കൃത്രിമ നിറങ്ങളുടെ ഉപയോഗം, ഷവര്‍മ മാര്‍ണ്മനിര്‍ദ്ദേശങ്ങള്‍, ഫുഡ് പാഴ്‌സല്‍ ലേബലിങ് എഫ്.എസ്.എസ് ലേബലിങ് നിയന്ത്രണം, വാര്‍ഷിക റിട്ടേണ്‍ ഫയലിങ്, ശുചിത്വ റേറ്റിങ് ആര്‍.യു.സിഒ മുതലായവ അടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്യും.
സ്‌കൂള്‍ കെട്ടിടങ്ങളില്‍ പഞ്ചസാര,ഓയില്‍ എന്നിവയുടെ കലോറി സംബന്ധിച് ബോര്‍ഡുകള്‍ ക്രമീകരിക്കും. ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് കുറയ്‌ക്കുന്നതിനെക്കുറിച്ചുള്ള തദ്ദേശ സ്വയംഭരണ സ്‌ഥാപനത്തിലെ പൊതുജനശ്രദ്ധ ആകര്‍ഷിക്കുന്ന പ്രധാന സ്‌ഥലങ്ങളില്‍ വലിയ പരസ്യബോര്‍ഡുകള്‍ സ്‌ഥാപിക്കും.
സ്‌കൂളുകളില്‍ ഭക്ഷ്യ സുരക്ഷാ ക്‌ളബ്ബുകള്‍ രൂപീകരിക്കല്‍, ഭക്ഷ്യ സുരക്ഷാ ചട്ടങ്ങളെക്കുറിച്ചും ആരോഗ്യകരമായ ഭക്ഷണശീലത്തെക്കുറിച്ചും അവബോധ സംഘടിപ്പിക്കല്‍ എന്നിവയും സുരക്ഷ നഗരം പദ്ധതിയുടെ ഭാഗമായി നടക്കും. ഭക്ഷ്യ സുരക്ഷ നഗരം പദ്ധതി ആദ്യഘട്ടത്തില്‍ കോഴിക്കോട്, തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ,കോട്ടയം, എറണാകുളം തൃശ്ശൂര്‍,മലപ്പുറം, പാലക്കാട്,കണ്ണൂര്‍ ജില്ലകളിലെ ഒരു നഗരസഭയിലാണ് നടപ്പിലാക്കുന്നത്. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതി പിന്നീട് വ്യാപിപ്പിക്കും.
വിനോദ് താമരശേരി
കോഴിക്കോട്