-->
ചരിത്ര ശേഷിപ്പുകളിലൂടെ വിജ്‌ഞാനത്തിന്റെ മുത്തുകള്‍ പെറുക്കി വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. മൊയ്‌തീന്‍കോയ ഹാജി മെമ്മോറിയല്‍ മുക്കം ഓര്‍ഫനേജ് ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കാണ് വിജ്‌ഞാനത്തിന്റെ ഒത്തിരി വാതായനങ്ങള്‍ തുറന്നിട്ട് കാരശേരിയില്‍ ഒരുക്കിയ പ്രത്യേക ചരിത്രങ്ങളുടെ ഉള്ളറകള്‍ അനാവരണം ചെയ്ുയന്ന പ്രദര്‍ശനം വേറിട്ട അനുഭവമാക്കിയത്. കാരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്‌ദുല്‍ അക്‌ബര്‍ മനോഹര പ്രദര്‍ശനം ഉദ്‌ഘാടനം നടത്തിയത്.
കഴിഞ്ഞ ദിവസം വിദ്യാര്‍ഥി സംഘത്തിന് അത്യപൂര്‍വ ചരിത്ര വസ്‌തുക്കള്‍ നേരില്‍ കണ്ടപ്പോള്‍ ഏറെ കൗതുകമായി. മുക്കം നോര്‍ത്ത് കാരശേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ കോഴിക്കോട് ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ത്രീതം ഹെറിറ്റേജ് ഒരുക്കിയ പാരമ്പര്യ പൈതൃക വസ്‌തുക്കളുടെ പ്രദര്‍ശനത്തിലൂടെ നേര്‍ക്കാഴ്‌ച്ചകളാണ് വിദ്യാര്‍ഥികള്‍ക്ക് മറക്കാനാവാത്ത അനുഭവമാക്കിയത്.
ലോക പുരോഗതിയുടെ പരിണാമ ദശകങ്ങളിലൂടെ കടന്നുപോയ അപൂര്‍വ്വ നാണയങ്ങള്‍, പ്രത്യേകിച്ച് ഇന്ത്യയുടെ മുഴുവന്‍ നാണയങ്ങളും നാട്ടുരാജാക്കന്മാര്‍ ഉപയോഗിച്ച നാണങ്ങള്‍, കറന്‍സികള്‍, ചരിത്രം രേഖപ്പെട്ട സംസ്‌കൃതം, തമിഴ് താളിയോല ഗ്രന്ഥങ്ങള്‍, സ്‌റ്റാമ്പുകള്‍, അന്യം നിന്നു പോയ നിത്യോപയോഗ വസ്‌തുക്കള്‍, മാറിയ കാലത്ത് ഓര്‍മയുടെ മൂലയിലേക്ക് എടുത്തെറിഞ്ഞ ചവിട്ട് ഹാര്‍മോണിയം, കാര്‍ഷിക ഉപകരണങ്ങള്‍, വീണ, കുഴല്‍ വാദ്യം പോലെയുള്ള സംഗീത ഉപകരണങ്ങള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള അളവ് വസ്‌തുക്കള്‍, കോലെഴുത്ത്, വെള്ളിത്തട്ടം, വെള്ളി അരഞ്ഞാണം, അലങ്കാര വസ്‌തുക്കള്‍, അര ഇഞ്ച് വലുപ്പത്തിലുള്ള ഖുര്‍ആന്‍, വാഹനങ്ങള്‍, റേഡിയോകള്‍, കോങ്കോളജിയുമായി ബന്ധപ്പെട്ട് 4000 വര്‍ഷങ്ങള്‍ ബന്ധപ്പെട്ട കല്‍ വസ്‌തുക്കള്‍, രത്നങ്ങള്‍, തൊട്ട് വലിയ ചില്ല് ഭരണികള്‍ വരെ ചരിത്ര കുതുകികളില്‍ വിസ്‌മയ കാഴ്‌ചയൊരുക്കിയത്. വിദ്യാര്‍ഥികളും സാധാരണക്കാരും ഉള്‍പ്പടെ സമൂഹത്തിലെ വിവിധ തലങ്ങളില്‍ പെട്ടവര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ സംഘടിപ്പിച്ച പ്രദര്‍ശനം പത്ത് നാളിന് ശേഷം ഇന്ന് സമാപിക്കുകയായി.
ഉണ്ണിച്ചേക്കു ചേന്ദമംഗല്ലൂര്‍
മുക്കം