Wednesday, March 11, 2026 Last Updated 54 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 26 Jan 2026 04.58 AM

ദുരന്തനാളുകളില്‍ ആശയ വിനിമയത്തിന്റെ കരുത്തായി ഹാം റേഡിയോ പ്രവര്‍ത്തകര്‍ വടകര സര്‍ഗാലയില്‍ ദേശീയ കൂട്ടായ്‌മ

uploads/news/2026/01/822587/1.jpg

ആധുനിക ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ പൂര്‍ണമായി തകരുന്ന ദുരന്തനാളുകളിലും ആശയവിനിമയം നിലനിര്‍ത്തുന്ന ഹാം റേഡിയോ പ്രവര്‍ത്തകര്‍ വീണ്ടും ഒരുമിക്കുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹാം റേഡിയോ പ്രവര്‍ത്തകരുടെ കൂട്ടായ്‌മ വടകരയിലെ സര്‍ഗാലയില്‍ ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ നടക്കും. ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഹാം റേഡിയോ ശൃംഖല, ടോര്‍ണാഡോ ദുരന്തം, പുല്ലുമേട്‌ ദുരന്തം, കേരളത്തിലെ വെള്ളപ്പൊക്കങ്ങള്‍, വയനാട്‌ ദുരിതം, ജപ്പാനിലെ ഭൂകമ്പം തുടങ്ങിയ വന്‍ ദുരന്തങ്ങളില്‍ നിസ്വാര്‍ഥ സേവനം കാഴ്‌ചവച്ചിട്ടുണ്ട്‌.
ഒരു ബാറ്ററിയും വയറും മാത്രം ഉപയോഗിച്ച്‌ ആശയവിനിമയം സാധ്യമാക്കുന്ന ശേഷിയാണ്‌ ഹാം റേഡിയോയുടെ പ്രത്യേകത. രാഷ്ര്‌ടീയം, മതം, ബിസിനസ്‌ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യരുത്‌ എന്ന കര്‍ശന ചട്ടങ്ങള്‍ പാലിച്ചാണ്‌ പ്രവര്‍ത്തനം. ലക്ഷങ്ങള്‍ വിലമതിക്കുന്ന അത്യാധുനിക സെറ്റുകള്‍ മുതല്‍ ഹാം പ്രവര്‍ത്തകര്‍ സ്വന്തമായി നിര്‍മ്മിക്കുന്ന ലളിതമായ ഉപകരണങ്ങള്‍ വരെ ഉപയോഗിച്ചാണ്‌ ആശയവിനിമയം. കേന്ദ്ര ടെലിക്കമ്മ്യൂണിക്കേഷന്‍ വകുപ്പാണ്‌ ഹാം റേഡിയോ ലൈസന്‍സ്‌ നല്‍കുന്നത്‌. അംഗീകൃത ലൈസന്‍സ്‌ ഇല്ലാതെ ഹാം റേഡിയോ പ്രവര്‍ത്തനം അനുവദനീയമല്ല. 12 വയസിന്‌ മുകളിലുള്ള ഏത്‌ പ്രായക്കാരും പരീക്ഷ എഴുതാം. എഴുത്തുപരീക്ഷയും മോര്‍സ്‌ കോഡ്‌ പരീക്ഷയും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ലൈസന്‍സ്‌ ലഭിക്കും. മണ്‍മറഞ്ഞ രാജീവ്‌ ഗാന്ധി, സോണിയ ഗാന്ധി, അമിതാഭ്‌ ബച്ചന്‍, ചാരുഹാസന്‍, മമ്മൂട്ടി തുടങ്ങിയ പ്രമുഖര്‍ ഹാം റേഡിയോ ലൈസന്‍സ്‌ നേടിയവരായിരുന്നു എന്നത്‌ ഈ മേഖലയിലെ സാമൂഹിക പ്രാധാന്യം വ്യക്‌തമാക്കുന്നു. സ്‌പേസ്‌ ശാസ്‌ത്രജ്‌ഞന്മാര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഹാം റേഡിയോ ശൃംഖലയിലെ കണ്ണികളാണ്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി മൊബൈല്‍ ഫോണിന്‌ റേഞ്ച്‌ ലഭിക്കാത്ത വയലട പ്രദേശത്ത്‌ ആള്‍ട്രാ റണ്‍ കമ്മ്യൂണിക്കേഷന്‍ നടത്തുന്നതും ഹാം റേഡിയോ പ്രവര്‍ത്തകരാണ്‌.
കേരളത്തില്‍ ഇപ്പോള്‍ ധാരാളം പേര്‍ ഈ രംഗത്തേക്ക്‌ കടന്നു വരുന്നുണ്ട്‌. വടകര സര്‍ഗാലയില്‍ നടക്കുന്ന ഹാം റേഡിയോ കൂട്ടായ്‌മ പ്രേംനാഥ്‌, ഇ.പി.ആര്‍, എസ്‌.ജെ.പി. ശശി, ആദര്‍ശ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ സംഘടിപ്പിക്കുന്നത്‌. കോഴിക്കോട്‌ കെ.എസ്‌.ആര്‍.ടി.സി ജീവനക്കാരനായ രന്‍ജ്‌ജു, വാന നിരീക്ഷകനായ പ്രകാശന്‍ മാഷ്‌, കോഴിക്കോട്‌ മെഡിക്കല്‍ കോളജിലെ സൂപ്രണ്ട്‌ ശ്രീജയന്‍, കോഴിക്കോട്‌ കണ്ണഞ്ചേരിയിലെ സനല്‍ ദീപ്‌, എന്‍ജിനീയര്‍ പ്രകാശന്‍ തുടങ്ങിയ നിരവധി പേര്‍ ഈ ഹാം റേഡിയോ ശൃംഖലയിലെ സജീവ കണ്ണികളാണ്‌.
കരുണന്‍ വൈകുണ്‌ഠം
ബാലുശേരി

Ads by Google
Advertisement
Monday 26 Jan 2026 04.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW