-->
പത്തനംതിട്ട: ചീഫ് മിനിസേ്‌റ്റഴ്‌സ് മെഗാ ക്വിസ് മത്സരത്തിലെ ജില്ലയിലെ സ്‌കൂള്‍തല വിദ്യാഭ്യാസ ജില്ലാ മത്സരം നടന്നു. വിദ്യാഭ്യാസ ജില്ലയിലെ ക്വിസ് കേന്ദ്രങ്ങളായ പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്.എസ്.എസ്, തിരുവല്ല എം.ജി.എം. എച്ച്.എസ്.എസ്. എന്നിവിടങ്ങളില്‍ നടന്ന മത്സരത്തില്‍ 241 ടീമുകള്‍ പങ്കെടുത്തു.
സ്‌കൂള്‍തല പ്രാരംഭഘട്ട മത്സരത്തില്‍ വിജയികളായ രണ്ട് ടീമുകള്‍ വീതമാണ് വിദ്യാഭ്യാസ ജില്ലാ മത്സരത്തില്‍ പങ്കെടുത്തത്. ജില്ലാതല മത്സരത്തിലേക്ക് 20 ടീമുകള്‍ യോഗ്യത നേടി.ഫെബ്രുവരി നാലിന് ജില്ലാതല മത്സരം നടക്കും. ഫെബ്രുവരി മൂന്നാം വാരം ചീഫ് മിനിസേ്‌റ്റഴ്‌സ് മെഗാക്വിസ് ഗ്രാന്‍ഡ് ഫിനാലെ നടക്കും. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രശസ്‌തി പത്രവും മെമന്റോയും സമ്മാനമായി നല്‍കും.