Wednesday, March 11, 2026 Last Updated 29 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 04.57 AM

മ്ലാവ്‌ വേട്ട; അന്വേഷണം ഊര്‍ജിതമാക്കി വനംവകുപ്പ്‌

uploads/news/2026/01/822444/3.jpg

കോന്നി: തണ്ണിത്തോട്‌ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തോട്ടത്തില്‍ മ്ലാവിനെ വേട്ടയാടിയ കേസ്‌ അന്വേഷണം ഊര്‍ജിതമാക്കി. തേക്കുതോട്‌ തോപ്പില്‍ പ്രവീണ്‍ പ്രമോദ്‌ (32), ആശാരിപറമ്പില്‍ സ്‌മിജു സണ്ണി (40), മൂര്‍ത്തിമണ്‍ കാര്‍ത്തികഭവനം സൂരാജ്‌ (56), റാന്നി അടിച്ചിപ്പുഴ വാകമൂട്ടില്‍ പി.കെ.അനില്‍ (49) എന്നിവരെ വന പാലകര്‍ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരെ തോട്ടത്തില്‍ എത്തിച്ച്‌ വടശേരിക്കര റേഞ്ച്‌ ഓഫിസര്‍ ജി.എസ്‌. രഞ്‌ജിത്തിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ്‌ നടത്തി.
തണ്ണിത്തോട്‌ - തേക്കുതോട്‌ റോഡില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എസ്‌റ്റേറ്റ്‌ എ ഡിവിഷനിലെ റബര്‍ തോട്ടത്തില്‍ നിന്നാണ്‌ ഇവര്‍ മ്ലാവിനെ പിടിച്ചത്‌. പ്രതികളെ പിടികൂടാന്‍ എത്തിയ വനപാലക സംഘത്തെ തോക്ക്‌ കാട്ടി ഇവര്‍ ഭീഷണിപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ ബലപ്രയോഗത്തിലൂടെ കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു.
നാടന്‍ തോക്കും സ്‌ഫോടകവ സ്‌തുക്കളും വേട്ടക്കായി ഉപയോഗിച്ച മറ്റു സാധനങ്ങളും സഞ്ചരിച്ച ജീപ്പ്‌, ബൈക്ക്‌ എന്നിവയും കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്‌.

Ads by Google
Advertisement
Sunday 25 Jan 2026 04.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW