-->
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് മൈതാനത്ത് സംഘടിപ്പിക്കുന്ന 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഡ്രസ് റിഹേഴ്‌സല്‍ നടത്തി. പത്തനംതിട്ട നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി . ബി അനില്‍ നേതൃത്വം നല്‍കി. പോലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, വനം വകുപ്പുകളും എസ്.പി.സി, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജെ.ആര്‍.സി, ബാന്‍ഡ് ഉള്‍പ്പെടെ 20 പ്ലറ്റൂണ്‍ ഡ്രസ് റിഹേഴ്‌സലില്‍ അണിനിരന്നു.
പോലീസ് മൂന്ന്, ഫോറസ്‌റ്റ് ഒന്ന്, ഫയര്‍ഫോഴ്‌സ് രണ്ട്, എക്‌സൈസ് ഒന്ന്, എസ്.പി.സി ആറ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് മൂന്ന്, ജൂനിയര്‍ റെഡ് ക്രോസ് രണ്ട്, എന്‍.സി.സി ഒന്ന്, ബാന്‍ഡ് സെറ്റ് ഒന്ന് എന്നിങ്ങനെയാണ് പ്ലറ്റൂണുകളുടെ എണ്ണം. പന്തളം പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ, ടി.ടി. പ്രജീഷാണ് പരേഡ് കമാന്‍ഡര്‍. റിപ്പബ്ലിക് ദിനത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സന്ദേശം നല്‍കും.