-->
പത്തനംതിട്ട: കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പോലീസ് സേനയ്‌ക്ക് ജനഹസൗഹൃദ മുഖം സാധ്യമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. റാന്നി- പെരുനാട് പൊലിസ് സേ്‌റ്റഷന്‍ മന്ദിരോദ്‌ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പോലീസ് സേ്‌റ്റഷന്‍ എന്ന പഴയ സങ്കല്‍പത്തിന് മാറ്റം വരുത്താനായി.
അടിസ്‌ഥാന സൗകര്യം മെച്ചപ്പെടുത്തി മികച്ച തൊഴിലിടം സൃഷ്‌ടിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ നല്‍കി. പരാതിയുമായി എത്തുന്നവര്‍ക്ക് ഹെല്‍പ് ഡെസ്‌ക് സംവിധാനത്തിലൂടെ സൗഹൃദപരമായ സാഹചര്യമൊരുക്കി. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക സൗകര്യം ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.
പോലിസില്‍ ചരിത്രപരമായ മുന്നേറ്റം സാധ്യമായതായി അധ്യക്ഷപ്രസംഗത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയില്‍ ആറന്മുള, മലയാലപ്പുഴ, ഇലവുംതിട്ട എന്നിവിടങ്ങളില്‍ പുതിയ പോലീസ് സ്‌റ്റേഷന്‍ കെട്ടിടവും പത്തനംതിട്ടയില്‍ വനിതാ പോലീസ് സ്‌റ്റേഷന്‍, സൈബര്‍ പോലീസ് സ്‌റ്റേഷന്‍ എന്നിവയും യാഥാര്‍ഥ്യമായതായി മന്ത്രി പറഞ്ഞു.
പ്രമോദ് നാരായണ്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ, ജില്ലാ പഞ്ചായത്തംഗം ടി.കെ സജി, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം രാധ പ്രസന്നന്‍, എ.എസ്. പി, വി. ബേബി, റാന്നി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആര്‍ ജയരാജ്, തുടങ്ങിയവര്‍ പങ്കെടുത്തു.