Saturday, March 14, 2026 Last Updated 7 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 04.56 AM

വനമേഖലയില്‍ മാലിന്യം തള്ളുന്നു

uploads/news/2026/01/822437/4.jpg

ചെറുതോണി: ലോവര്‍ പെരിയാര്‍ ഭാഗത്ത്‌ പനംകൂട്ടി മുതല്‍ കരിമണല്‍ വരെയുള്ള ഭാഗത്ത്‌ വനമേഖലയില്‍ മാലിന്യം തള്ളുന്നത്‌ പതിവായി. പാതയോരങ്ങളിലാണ്‌ സ്‌ഥിരമായി മാലിന്യം തള്ളുന്നത്‌. വീടുകളിലേയും വ്യാപാരസ്‌ഥാപനങ്ങളിലേയും അറവുശാലകളിലേയും മാലിന്യങ്ങള്‍, പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍, മത്സ്യ-മാംസ ശാലകളിലെ മാലിന്യങ്ങള്‍ തുടങ്ങി എന്തു മലിനവസ്‌തക്കളും തള്ളുവാനുള്ള കേന്ദ്രമായി ഈ വനമേഖല മാറി. ജനവാസമില്ലാത്തതും അധികൃതരുടെ ശ്രദ്ധ പതിയാത്തതുമായ മേഖലയായതിനാല്‍ ഇവിടെ മാലിന്യം നിക്ഷേപിക്കുവാന്‍ ആര്‍ക്കും തടസമില്ല. അതിര്‍ത്തി പ്രദേശമായതിനാല്‍ കഞ്ഞിക്കുഴി പഞ്ചായത്തും ഇത്‌ ശ്രദ്ധിക്കാറില്ല. ആനകളും മറ്റ്‌ വന്യജീവികളും പതിവായി എത്തുന്ന പ്രദേശത്ത്‌ മാലിന്യം നിക്ഷേപിക്കുന്നത്‌ അവയുടെ ആവാസ വ്യവസ്‌ഥക്കും ജീവനും ഭീഷണിയാണ്‌. വനം വകുപ്പ്‌ ഉദ്യോഗസ്‌ഥരും ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ലെന്ന്‌ സമീപ ഗ്രാമങ്ങളിലെ ജനങ്ങള്‍ പറയുന്നു. വനമേഖലയില്‍ പാതയോരങ്ങളില്‍ മാലിന്യ നിക്ഷേപം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നും മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ ക്യാമറ സ്‌ഥാപിക്കണമെന്നുമാണ്‌ ഇതു വഴി യാത്ര ചെയ്യുന്നവരും ജനങ്ങളും ആവശ്യപ്പെടുന്നത്‌.

Ads by Google
Advertisement
Sunday 25 Jan 2026 04.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW