-->
അടിമാലി: എസ്.എന്‍.ഡി.പി. സ്‌കൂള്‍ വാര്‍ഷികവും എഡ്യൂഫെസ്‌റ്റും സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു ഉദ്‌ഘാടനം ചെയ്‌തു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അധ്യാപിക എം. ഷീബയ്‌ക്കുള്ള ഉപഹാരസമര്‍പ്പണവും അദ്ദേഹം നടത്തി. പാഠ്യ-പഠ്യേതേര മേഖലയില്‍ മികവ് പുലര്‍ത്തിയ കുട്ടികളെ ആദരിക്കുന്ന എഡ്യൂഫെസ്‌റ്റിന്റെ ഉദ്‌ഘാടനം എസ്.എന്‍.ഡി.പി യോഗം വിദ്യാഭ്യാസ സെക്രട്ടറി ഇ.ജി ബാബു നിര്‍വഹിച്ചു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നായി 700 കുട്ടികളെയാണ് ചടങ്ങില്‍ മെഡലുകള്‍ നല്‍കി അനുമോദിച്ചത്.
കലാ-കായിക, ശാസ്‌ത്രമേളയിലും മികവ് പുലര്‍ത്തിയ കുട്ടികളെ അനുമോദിച്ചു. സ്‌കൂളില്‍ പുതുതായി ആരംഭിക്കുന്ന എന്‍ട്രന്‍സ് കോച്ചിങ് സെന്ററിന്റെ ഉദ്‌ഘാടനം മാനേജ്‌മെന്റ് പ്രതിനിധി ബിജു മാധവന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ മാഗസിന്‍ പ്രകാശനം അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റൈഹാനത്ത് ഷുക്കൂര്‍ നിര്‍വഹിച്ചു.
സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കിഷോര്‍ എസ് അധ്യക്ഷത വഹിച്ചു. അടിമാലി എസ്.എന്‍.ഡി.പി ശാഖായോഗം സെക്രട്ടറി ബാബു കൃഷ്‌ണന്‍കുട്ടി, പ്രിന്‍സിപ്പല്‍മാരായ ശോഭ കെ.എസ്, എം.എസ് അജി, ഹെഡ്‌മിസ്‌ട്രസ് പ്രിജി പി.എസ്, കോമണ്‍ സ്‌റ്റാഫ് സെക്രട്ടറി രാജേഷ് കെ, വിരമിക്കുന്ന അധ്യാപിക ഷീബ എം എന്നിവര്‍ പ്രസംഗിച്ചു.