-->
നെടുങ്കണ്ടം: ചേമ്പളം സെന്റ് മേരീസ് പള്ളിയുടെ കുരിശടി അജ്‌ഞാതര്‍ അടിച്ചു തകര്‍ത്തു. പള്ളിയുടെ മുന്നില്‍ കുമളി-മൂന്നാര്‍ സംസ്‌ഥാന പാതയോരത്തുള്ള കുരിശടിക്കു നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്‌ച രാത്രിയോടെയാണു സംഭവമെന്നാണ് വിവരം. കുരിശടിയുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്ത നിലയിലായിരുന്നു. അലൂമിനിയം ഫേബ്രിക്കേഷന്‍ ചെയ്‌തിരുന്ന ഫ്രെയിമുകളും നശിപ്പിക്കപ്പെട്ടു. രാവിലെ ഇവിടെയെത്തിയ വിശ്വാസികളും നാട്ടുകാരുമാണ്‌് സംഭവം ആദ്യം കണ്ടത്. നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സ്‌ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. പള്ളിയിലെയും സമീപത്തെ വ്യാപാര സ്‌ഥാപനങ്ങളിലെയും സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.