-->
രാമമംഗലം: മാമലശേരി ലിഫ്‌റ്റ് ഇറിഗേഷന്‍ പദ്ധതിയിലൂടെ പമ്പിങ് നിലച്ചതോടെ കൃഷിയിടങ്ങള്‍ വരണ്ടുണങ്ങുന്നു. 4 പതിറ്റാണ്ടിലേറെ പഴക്കമുള്ള മോട്ടറുകളുടെ തകരാറാര്‍ മൂലം കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. രാമമംഗലം പഞ്ചായത്തിനു പുറമെ പാമ്പാക്കുട പഞ്ചായത്തിലേക്കും പദ്ധതിയില്‍ നിന്നു വെള്ളം എത്തുന്നുണ്ട്. മോട്ടറുകള്‍ തകരാറിലായതോടെ കനാലിന്റെഅവസാന ഭാഗം വരെ നാളുകളായി വെള്ളം എത്തുന്നില്ല. ഇതോടെ കൃഷിയിടങ്ങള്‍ക്കു പുറമെ കിണറുകളും ജലസ്രോതസുകളും വറ്റിവരണ്ടു തുടങ്ങി. മുവാറ്റുപുഴയാറില്‍ നിന്നുള്ള വെള്ളം മാമലശേരി ശ്രീരാമക്ഷേത്രത്തിനു സമീപത്തുനിന്നും പമ്പു ചെയ്‌താണു ലിഫ്‌റ്റ് ഇറിഗേഷന്‍ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. ഇതിനായി 100 കുതിര ശക്‌തിയുള്ള 2 മോട്ടറുകളും 110 കുതിര ശക്‌തിയുള്ള ഒരു മോട്ടറുമാണ് ഉള്ളത്. ഇതില്‍ 100 കുതിരശക്‌തിയുള്ള മോട്ടര്‍ നാളുകളായി തകരാറിലാണ്. രണ്ടാമത്തെ മോട്ടര്‍ ഭാഗികമായി മാത്രമെ പ്രവര്‍ത്തിക്കൂ. ഇതിനാല്‍ കൃഷിയിടങ്ങളിലേക്കു വിതരണത്തിന് ആവശ്യത്തിനു വെള്ളം മിക്കപ്പോഴും ലഭിക്കാറില്ല. 125 കുതിര ശക്‌തിയുള്ള പുതിയ മോട്ടര്‍ അനുവദിച്ചാല്‍ ജലവിതരണം സുഗമമാവുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.