Saturday, March 14, 2026 Last Updated 30 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 04.56 AM

ദേശീയ റിപ്പബ്ലിക്‌ ദിന പരേഡില്‍ വൈപ്പിന്‍ ദ്വീപിന്റെ പെരുമ; കര്‍ത്തവ്യപഥില്‍ മോഹിനിയാട്ടവുമായി അഭിരാമി

uploads/news/2026/01/822432/3.jpg

വൈപ്പിന്‍: രാജ്യതലസ്‌ഥാനത്ത്‌ നടക്കുന്ന റിപ്പബ്ലിക്‌ ദിന പരേഡില്‍ നൃത്തവിസ്‌മയമൊരുക്കാന്‍ ജില്ലയിലെ വൈപ്പിന്‍ നായരമ്പലം സ്വദേശിനി അഭിരാമി പ്രദീപും. നാളെ ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ നടക്കുന്ന റിപ്പബ്ലിക്‌ പരേഡില്‍ വിവിധ സംസ്‌ഥാനങ്ങളിലെ കലാരൂപങ്ങള്‍ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടിയിലാണ്‌ അഭിരാമി കേരളത്തിന്റെ തനത്‌ നൃത്തരൂപമായ മോഹിനിയാട്ടം അവതരിപ്പിക്കുന്നത്‌.ഇതിനുള്ള പരിശീലനത്തിലാണ്‌ ഈ കലാകാരി. കര്‍ണാടകയിലെ അലയന്‍സ്‌ യൂണിവേഴ്‌സിറ്റിയില്‍ ഭരതനാട്യത്തില്‍ എം.എ. വിദ്യാര്‍ഥിനിയായ അഭിരാമി, സര്‍വകലാശാലയില്‍ നിന്നുള്ള പത്തംഗ സംഘത്തോടൊപ്പമാണ്‌ ഈ നേട്ടം കൈവരിച്ചത്‌. പരേഡിന്‌ മുന്നോടിയായുള്ള പ്രത്യേക പരിശീലനത്തിനായി ഈ മാസം പതിമൂന്നാം തീയതി മുതല്‍ അഭിരാമിയും സംഘവും ഡല്‍ഹിയിലാണ്‌.
സ്‌കൂള്‍ കാലഘട്ടം മുതല്‍ക്കേ കലാരംഗത്ത്‌ സജീവമായ അഭിരാമി, എറണാകുളം സെന്റ്‌ തെരേസാസ്‌ സ്‌കൂളിലെ പഠനകാലത്ത്‌ കലാമണ്ഡലം കൃഷ്‌ണേന്ദുവിന്റെ ശിക്ഷണത്തില്‍ നങ്ങ്യാര്‍കൂത്തിലും, സെബി നായരമ്പലത്തിന്റെ കീഴില്‍ ഗാനമേള, വൃന്ദവാദ്യം എന്നീ ഇനങ്ങളിലും മികവ്‌ തെളിയിച്ചിട്ടുണ്ട്‌. തുടര്‍ന്ന്‌ ഇതേ കോളേജില്‍ നിന്ന്‌ യൂണിവേഴ്‌സിറ്റി തല മത്സരങ്ങളിലും പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌.നായരമ്പലം വെട്ടുവേലില്‍ വി.ജി. പ്രദീപിന്റെയും നായരമ്പലം ഭഗവതി വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപിക പെരിഞ്ഞനം പൊതുവത്ത്‌ ശ്രീഭദ്രയുടെയും മകളാണ്‌.

Ads by Google
Advertisement
Sunday 25 Jan 2026 04.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW