Thursday, March 12, 2026 Last Updated 22 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 04.56 AM

രക്‌തദാന സംസ്‌ഥാന ആദരവ്‌

uploads/news/2026/01/822431/2.jpg

മട്ടാഞ്ചേരി: സി.സി.എസ്‌ രക്‌തബന്ധുവിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ബ്ലഡ്‌ കോഡിനേറ്റര്‍മാര്‍ക്ക്‌ ആദരവ്‌ നല്‍കി പള്ളത്ത്‌ രാമന്‍ ഹാളില്‍ നടന്ന ആദരവ്‌ ചടങ്ങ്‌ കെ ജെ മാക്‌സി എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു. തിരുവനന്തപുരം മുതല്‍ കാസര്‍കോട്‌ വരെയുള്ള എല്ലാ ജില്ലകളിലും നിന്നും രക്‌തദാന മേഖലയില്‍ നിസ്വാര്‍ത്ഥമായ സേവനം ചെയ്യുകയും ഒരോ ജില്ലകളിലും നൂറുകണക്കിന്‌ മനുഷ്യര്‍ക്ക്‌ രക്‌തം ആവശ്യമുള്ള ഘട്ടങ്ങളില്‍ അത്‌ അവര്‍ക്ക്‌ ലഭിക്കാന്‍ വേണ്ടി സേവനം ചെയ്യുന്ന സഹോദരി സഹോദരന്മാരെയാണ്‌ സംസ്‌ഥാന തലത്തില്‍ കൊച്ചിന്‍ ചാരിറ്റബിള്‍ സൊസൈറ്റി ആദരവ്‌ നല്‍കിയത്‌. കൊച്ചിന്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ്‌ സലീം ഷുക്കൂര്‍ അദ്ധ്യക്ഷത വഹിച്ചു.
ആശംസകള്‍ നേര്‍ന്ന കൊച്ചി നഗരസഭ പൊതുമരാമത്ത്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ടി കെ അഷ്‌റഫ്‌, ടാക്‌സ് അപ്പില്‍ സ്‌റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ എ മനാഫ്‌, കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ്‌ വി എ ശ്രീജിത്ത്‌, കൗണ്‍സിലര്‍മാരായ അഡ്വ പ്രിയ പ്രശാന്ത്‌, മഞ്‌ജു അനില്‍കുമാര്‍, കൊച്ചി പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ കെ ബി സലാം, പ്രമുഖ പരിസ്‌ഥിതി പ്രവര്‍ത്തകന്‍ മുകേഷ്‌ ജെയിന്‍, ഡോ സജിത്ത്‌ വിളമ്പില്‍ , മോട്ടിവേഷന്‍ സ്‌പീക്കര്‍ ലക്ഷ്‌മി ജയന്‍, സാമുഹ്യക പ്രവര്‍ത്തകന്‍ ഷെമീര്‍ വളവത്ത്‌, എം എസ്‌ അബ്‌ദുല്‍ റൗഫ്‌ , ബ്ലഡ്‌ കോഡിനേറ്റര്‍ അനീഷ്‌ കൊച്ചി, ഷീജ സുധീര്‍ , സി റ്റി താജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
സി സി എസ്‌ സെക്രട്ടറി ഷംസു യാക്കൂബ്‌ സ്വാഗതവും , പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജീവ്‌ പള്ളുരുത്തി നന്ദിയും പറഞ്ഞു. പരിപാടിയുടെ അനുബന്ധിച്ച്‌ ഐ എം എ എറണാകുളവുമായി സഹകരിച്ച്‌ രക്‌തദാന ക്യാമ്പും നടന്നൂ . നിരവധി പേര്‍ രക്‌തദാനം ചെയ്‌തു.

Ads by Google
Advertisement
Sunday 25 Jan 2026 04.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW